ചെന്നൈ: ഇന്ത്യന് പ്രീമിയര് ലീഗ് 2024 സീസണിന്റെ കലാശപ്പോരില് കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാന് ഒരുങ്ങുകയാണ് സണ്റൈസേഴ്സ് ഹൈദരാബാദ്. രണ്ടാം ക്വാളിഫയറില് മലയാളി താരം സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്സിനെ തകര്ത്താണ് പാറ്റ് കമ്മിന്സും സംഘവും ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. മത്സരശേഷം ക്യാപ്റ്റന് കമ്മിന്സിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹൈദരാബാദിന്റെ അസിസ്റ്റന്റ് കോച്ച് സൈമണ് ഹെല്മോട്ട്. രാജസ്ഥാനെതിരായ മത്സരത്തിന്റെ ഗതി മാറ്റിയ തീരുമാനത്തെക്കുറിച്ചും കോച്ച് വ്യക്തമാക്കി.
'രാജസ്ഥാനെതിരെ ഞങ്ങള്ക്ക് ഷഹബാസ് അഹമ്മദിനെ ഉപയോഗിക്കാന് കഴിയും. ഞങ്ങള്ക്ക് രണ്ട് വലംകൈയന് ബൗളര്മാര് ഉണ്ട്. ഒരറ്റത്ത് പുതിയ സ്പിന്നറെ ഉപയോഗിച്ചാല് നന്നായിരിക്കുമെന്ന് കമ്മിന്സിന് തോന്നി. അഭിഷേക് ശര്മ്മയെ ഇറക്കുന്നതിനെ കുറിച്ച് ഞാന് കമ്മിന്സിനോട് പറഞ്ഞില്ല. എന്നാലും കമ്മിന്സ് അഭിഷേകിനെ ഇറക്കി. മത്സരത്തിന്റെ ഗതി തന്നെ മാറ്റിയ അത്ഭുതകരമായ തീരുമാനമായിരുന്നു ഇതെന്ന് എനിക്ക് പറയാന് കഴിയും', മത്സരത്തിലെ വിജയത്തിന് ശേഷം കോച്ച് ഹെല്മോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
യുവിയേക്കാൾ മികച്ച ബൗളറാവാന് എനിക്ക് കഴിയുമെന്ന് അദ്ദേഹം തന്നെ പറഞ്ഞു: അഭിഷേക് ശർമ്മരാജസ്ഥാനെതിരായ രണ്ടാം ക്വാളിഫയര് മത്സരത്തില് 36 റണ്സിന്റെ വിജയമായിരുന്നു ഹൈദരാബാദ് സ്വന്തമാക്കിയത്. ഹൈദരാബാദിന്റെ വിജയത്തില് പ്രധാന പങ്കുവഹിച്ചത് അഭിഷേക് ശര്മയുടെ പ്രകടനമായിരുന്നു. ബാറ്റുകൊണ്ട് തിളങ്ങാനായില്ലെങ്കിലും ബൗളിംഗില് രാജസ്ഥാന്റെ നിര്ണായകമായ രണ്ട് വിക്കറ്റുകള് വീഴ്ത്തിയാണ് അഭിഷേക് ഹീറോയായത്. നാല് ഓവറുകള് പന്തെറിഞ്ഞ അഭിഷേക് കേവലം 24 റണ്സ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റുകള് വീഴ്ത്തിയത്.