വരുന്നു റിമാല് ചുഴലിക്കാറ്റ്; ഐപിഎൽ ഫൈനലിന് ഭീഷണി?

സണ്റൈസേഴ്സ് ഹൈദരാബാദും കൊല്ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം

dot image

ചെന്നൈ: ഇന്ത്യന് പ്രീമിയര് ലീഗിന്റെ കലാശപ്പോര് നാളെ നടക്കാനിരിക്കുകയാണ്. സണ്റൈസേഴ്സ് ഹൈദരാബാദും കൊല്ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം. എന്നാല് ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്ത്തയാണ് പുറത്തുവരുന്നത്.

ബംഗാള് ഉള്ക്കടലില് രൂപപ്പെടുന്ന റിമാല് ചുഴലിക്കാറ്റ് മത്സരത്തിന്റെ നടത്തിപ്പില് നിര്ണായക സ്വാധീനമാകുമെന്നാണ് റിപ്പോര്ട്ട്. മെയ് 26ന് ചുഴലിക്കാറ്റ് ബംഗ്ലാദേശിലും വെസ്റ്റ് ബംഗാളിലും എത്തിച്ചേരും. ഇതിന്റെ ഫലമായി ചെന്നൈയിലും തമിഴ്നാട്ടിലെ മറ്റ് മേഖലകളിലും മഴപെയ്യും.

സ്പിന്നെറിയാൻ ആളുണ്ട്; രാജസ്ഥാനെ കുടുക്കിയ ഇടം കയ്യൻ കോംബോ

ഐപിഎല് ഫൈനലിന് വില്ലനായി മഴയെത്തിയാല് മത്സരം റിസര്വ് ഡേയിലേക്ക് നീളും. തിങ്കളാഴ്ച മത്സരം ആദ്യം മുതല് വീണ്ടും ആരംഭിക്കുകയാണ് ചെയ്യുക. എന്നാല് മഴയുടെ തടസമില്ലാതെ മത്സരം കാണാന് കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്.

dot image
To advertise here,contact us
dot image