കലാശപ്പോരിൽ കമ്മിൻസിന്റെ തന്ത്രങ്ങൾ പാളി; തകർന്ന് ഹൈദരാബാദ്

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഫൈനൽ സ്കോറാണിത്.

dot image

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കലാശപ്പോരിൽ സൺറൈസേഴ്സ് ഹൈദരാബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടുകയാണ്. മോശം പ്രകടനമാണ് ഹൈദരാബാദിന് താരങ്ങൾ നടത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് കരുതിവെച്ച തന്ത്രങ്ങൾ പൊളിഞ്ഞുപോയി. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്റ്റാർക്കിനെതിരെ കമ്മിൻസ് കരുതിയ തന്ത്രം.

പതിവിൽ നിന്ന് വ്യത്യസ്തമായി അഭിഷേക് ശർമ്മയാണ് സ്ട്രൈക്കിംഗ് എൻഡിലേക്ക് എത്തിയത്. സീസണിൽ ഭൂരിഭാഗം മത്സരങ്ങളിലും സൺറൈസേഴ്സിനായി ആദ്യ പന്ത് നേരിട്ടത് ട്രാവിസ് ഹെഡ് ആണ്. മിച്ചൽ സ്റ്റാർക്കിന്റെ യോർക്കറിൽ ഹെഡിന്റെ കുറ്റി തെറിക്കേണ്ടയെന്ന ചിന്തയിലാവും കമ്മിൻസിന്റെ ഈ തീരുമാനമെന്ന് ആരാധകർ പറയുന്നു. പക്ഷേ ഇതുകൊണ്ടൊന്നും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തടയ്യാൻ കഴിഞ്ഞില്ല.

ആദ്യ ഓവറിൽ തന്നെ അഭിഷേക് ശർമ്മയെ വീഴ്ത്തി സ്റ്റാർക് തുടങ്ങി. പിന്നാലെ തന്നെ ട്രാവിസ് ഹെഡും വീണു. വൈഭവ് അറോറയ്ക്കാണ് ഹെഡിന്റെ വിക്കറ്റ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ നാലിലും ഹെഡ് പൂജ്യം റൺസിന് മടങ്ങി. പിന്നാലെ ത്രിപാഠിയെയും വീഴ്ത്തി സ്റ്റാർക് കൊൽക്കത്തയ്ക്ക് ശക്തമായ മുൻതൂക്കം നൽകി. സ്റ്റാർകിന് പിന്തുണയുമായി മറ്റ് ബൗളർമാരും എത്തിയതോടെ കൊൽക്കത്ത അതിവേഗം സൺറൈസേഴ്സിനെ കീഴടക്കി.

ജയിച്ച ശേഷം കൊണ്ടുവരൂ; കേക്ക് കഴിക്കാന് വിസമ്മതിച്ച് രോഹിത് ശര്മ്മ

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 113 റൺസിൽ ഓൾ ഔട്ടായി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഫൈനൽ സ്കോറാണിത്. 24 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ആണ് ടോപ് സ്കോറർ. എയ്ഡാൻ മാക്രം 20 റൺസെടുത്ത് പുറത്തായി. കൊൽക്കത്ത നിരയിൽ ആന്ദ്ര റസ്സൽ മൂന്ന് വിക്കറ്റെടുത്തു. മിച്ചൽ സ്റ്റാർക്കും ഹർഷിത് റാണയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us