'പര്പ്പിള് പട്ടേല്'; വിക്കറ്റ് വേട്ടക്കാരില് ഹര്ഷല് ഒന്നാമന്, അപൂര്വനേട്ടം

കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വരുണ് ചക്രവര്ത്തിയെ പിന്നിലാക്കിയാണ് ഹര്ഷല് ഒന്നാമനായത്

dot image

ചെന്നൈ: ഐപിഎല് 2024 സീസണില് ഏറ്റവും കൂടുതല് വിക്കറ്റുകള് വീഴ്ത്തിയ താരത്തിനുള്ള പര്പ്പിള് ക്യാപ്പ് പഞ്ചാബ് കിംഗ്സിന്റെ ഇന്ത്യന് പേസര് ഹര്ഷല് പട്ടേലിന് സ്വന്തം. സീസണിലെ 14 മത്സരങ്ങളില് നിന്ന് 24 വിക്കറ്റ് വീഴ്ത്തിയാണ് ഹര്ഷല് പര്പ്പിള് ക്യാപ്പ് ജേതാവായത്.

കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വരുണ് ചക്രവര്ത്തിയെ പിന്നിലാക്കിയാണ് ഹര്ഷല് വിക്കറ്റ് വേട്ടക്കാരില് ഒന്നാമനായത്. 15 മത്സരങ്ങളില് നിന്ന് 21 വിക്കറ്റുകളാണ് വരുണിന്റെ സമ്പാദ്യം. 13 മത്സരങ്ങളില് നിന്ന് 20 വിക്കറ്റ് നേടി മുംബൈ ഇന്ത്യന്സിന്റെ ജസ്പ്രീത് ബുംറയാണ് മൂന്നാമത്.

ഐപിഎല്ലില് രണ്ടാം തവണയാണ് ഹര്ഷല് പര്പ്പിള് ക്യാപ്പ് സ്വന്തമാക്കുന്നത്. ഇതിന് മുന്പ് 2021 സീസണില് റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവിനൊപ്പമാണ് താരം പര്പ്പിള് ക്യാപ്പ് നേടുന്നത്. 2021 സീസണിലെ 15 മത്സരങ്ങളില് നിന്ന് 32 വിക്കറ്റായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇതോടെ ഐപിഎല്ലിന്റെ ചരിത്രത്തില് രണ്ട് വ്യത്യസ്ത ടീമുകള്ക്ക് വേണ്ടി കളിക്കുമ്പോള് പര്പ്പിള് ക്യാപ്പ് നേടിയ ആദ്യ താരമായി ഹര്ഷല് മാറി.

കിംഗ് കോഹ്ലിക്ക് ഓറഞ്ച് ക്യാപ്പ്, പുതുചരിത്രം; ആദ്യ അഞ്ചില് സഞ്ജു സാംസണും

ഐപിഎല്ലില് രണ്ട് തവണ പര്പ്പിള് ക്യാപ്പ് ജേതാവാകുന്ന മൂന്നാമത്തെ താരമാണ് ഹര്ഷല്. ഭുവനേശ്വര് കുമാറിനും ഡ്വെയ്ന് ബ്രാവോയുമാണ് ഹര്ഷലിന് മുന്പ് രണ്ട് തവണ പര്പ്പിള് ക്യാപ്പ് നേടിയത്. സണ്റൈസേഴ്സ് ഹൈദരാബാദ് താരമായ ഭുവനേശ്വര് 2016ലും 2017ലും സീസണുകളിലാണ് വിക്കറ്റ് വേട്ടയില് ഒന്നാമതെത്തിയത്. ചെന്നൈ സൂപ്പര് കിംഗ്സിന് വേണ്ടി 2013, 2015 സീസണുകളിലാണ് പര്പ്പിള് ക്യാപ്പ് സ്വന്തമാക്കിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us