'ഇതിലും വലിയ പിറന്നാള് സമ്മാനം ലഭിക്കാനില്ല'; ഐപിഎല്ലിലെ മികച്ച താരമായി സുനില് നരെയ്ന്

സീസണിലെ ഫാന്റസി പ്ലെയര് പുരസ്കാരവും സുനില് നരെയ്ന് ലഭിച്ചു

dot image

ചെന്നൈ: ഐപിഎല് 2024 സീസണിലെ മികച്ച താരമായി കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സുനില് നരെയ്ന് തിരഞ്ഞെടുക്കപ്പെട്ടു. കൊല്ക്കത്തയെ ഐപിഎല് കിരീടത്തിലേക്ക് നയിച്ചതില് സുനില് നരെയ്ന്റെ ഓള്റൗണ്ട് മികവ് വലിയ പങ്കാണ് വഹിച്ചത്. ഐപിഎല്ലില് മൂന്നാം തവണയാണ് നരെയ്ന് മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന് മുന്പ് 2012ലും 2018ലുമാണ് നരെയ്ന് പുരസ്കാരം സ്വന്തമാക്കിയത്. സീസണിലെ ഫാന്റസി പ്ലെയര് പുരസ്കാരവും സുനില് നരെയ്ന് ലഭിച്ചു.

ബാറ്റിംഗിലും ബൗളിംഗിലും അത്യുജ്ജ്വല പ്രകടനം കാഴ്ച വെച്ചാണ് നരെയ്നെ മോസ്റ്റ് വാല്യുവബിള് പ്ലെയര് (എംവിപി) പുരസ്കാരത്തിന് അര്ഹനാക്കിയത്. 15 മത്സരങ്ങളില് നിന്ന് 488 റണ്സ് അടിച്ചുകൂട്ടിയ നരെയ്ന് സീസണിലെ റണ്വേട്ടക്കാരില് ഒന്പതാം സ്ഥാനത്താണ്. 109 റണ്സാണ് ഉയര്ന്ന സ്കോര്. മൂന്ന് അര്ധ സെഞ്ചുറി ഒരു സെഞ്ചുറിയും നരെയ്ന് സ്വന്തമാക്കി.

സീസണിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില് 11-ാമതാണ് നരെയ്ന്. 15 മത്സരങ്ങളില് നിന്ന് 17 വിക്കറ്റാണ് നരെയ്ന്റെ സമ്പാദ്യം. കൂടാതെ ഏഴ് ക്യാച്ചുകളും മൂന്ന് റണ്ണൗട്ടുകളുമായി ഫീല്ഡിലും നരെയ്ന് മിന്നും പ്രകടനം കാഴ്ചവെച്ചു.

'പര്പ്പിള് പട്ടേല്'; വിക്കറ്റ് വേട്ടക്കാരില് ഹര്ഷല് ഒന്നാമന്, അപൂര്വനേട്ടം

നരെയ്ന്റെ ജന്മദിനമായ മെയ് 26നാണ് കൊല്ക്കത്ത ഐപിഎല് കിരീടമുയര്ത്തിയത്. മികച്ച പിറന്നാള് സമ്മാനമാണ് തനിക്ക് ലഭിച്ചതെന്നും പുരസ്കാര നേട്ടത്തിന് ശേഷം താരം പ്രതികരിച്ചു. 'ഇന്ന് ഗ്രൗണ്ടിലേക്ക് വരുമ്പോള് 2012 സീസണിലേത് പോലെ എനിക്ക് തോന്നി. ഇതിലും മികച്ച ഒരു പിറന്നാള് സമ്മാനം എനിക്ക് കിട്ടാനില്ല', നരെയ്ന് പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us