സിഡ്നി: ഇറ്റലി ക്രിക്കറ്റ് ടീമില് കളിക്കാന് ഓസ്ട്രേലിയന് മുന് താരം ജോ ബേണ്സ്. 2026ലെ ട്വന്റി 20 ലോകകപ്പിന് ഇറ്റലിയുടെ പങ്കാളിത്തം ഉറപ്പാക്കാന് കൂടിയാണ് താരത്തിന്റെ ശ്രമം. തന്റെ സഹോദരനോടുള്ള ആദരവായി കൂടിയാണ് താരം ഇറ്റലിക്ക് വേണ്ടി കളിക്കുന്നത്. ഈ വര്ഷം ഫെബ്രുവരിയിലാണ് ബേണ്സിന്റെ സഹോദരന് മരിച്ചത്.
2014 മുതല് 2020 വരെയുള്ള കാലയളവില് ബേണ്സ് ഓസ്ട്രേലിയയ്ക്ക് വേണ്ടി 23 ടെസ്റ്റ് മത്സരങ്ങള് കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയന് ആഭ്യന്തര ക്രിക്കറ്റില് ക്യൂന്സ്ലാന്ഡ് ടീമിലും താരം അംഗമായിരുന്നു. ബേണ്സിന്റെ മാതാവ് ഇറ്റലി സ്വദേശി ആയതിനാല് താരത്തിന് ക്രിക്കറ്റ് ടീമില് എത്തുന്നതില് തടസങ്ങളില്ല.
ഇത്ര മികച്ച ബൗളിംഗ് നിര ഏത് ടീമിനുണ്ട്? മുന്നറിയിപ്പുമായി ഷാഹിദ് അഫ്രീദിഇറ്റലി ടീമില് കളിക്കുന്ന കാര്യം താരം ഇന്സ്റ്റാഗ്രാമില് പങ്കുവെച്ചു. 85-ാം നമ്പര് ജഴ്സി തനിക്ക് സഹോദരന്റെ ഓര്മ്മയാണെന്ന് ബേണ്സ് പറഞ്ഞു. നിലവില് ഇറ്റലി ഒരു ഫോര്മാറ്റിലും ലോകകപ്പ് കളിച്ചിട്ടില്ല. 2024 മുതല് യൂറോപ്പ്യന് യോഗ്യതാ റൗണ്ടില് ആദ്യ രണ്ട് ടീമുകള്ക്കാണ് ട്വന്റി 20 ലോകകപ്പിന് അവസരം ലഭിക്കുന്നത്.