ഞാനായിരുന്നെങ്കിൽ ജയ്സ്വാളിന് പകരം അയാളെ ടീമിൽ എടുക്കും; ഒയിൻ മോർഗൻ

ഭാവിയിൽ ഇന്ത്യൻ ടീമിന്റെ നായകൻ അയാൾ ആവുമെന്നും മോർഗൻ

dot image

ലണ്ടൻ: ട്വന്റി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ഓപ്പണിംഗ് ബാറ്ററാണ് യശസ്വി ജയ്സ്വാൾ. ഏകദിന ലോകകപ്പ് കളിച്ച ടീമിലെ ഓപ്പണർ ശുഭ്മൻ ഗില്ലിന് ഇത്തവണ ടീമിൽ ഇടം കിട്ടിയില്ല. എന്നാൽ താനായിരുന്നുവെങ്കിൽ ജയ്സ്വാളിന് പകരം ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുമെന്ന് വ്യക്തമാക്കുകയാണ് ഇംഗ്ലണ്ട് മുൻ താരം ഒയിൻ മോർഗൻ.

ട്വന്റി 20 ലോകകപ്പിനുള്ള ടീമുകളിൽ ഏറ്റവും മികച്ചത് ഇന്ത്യയുടേതാണ്. അതിൽ ഒരു മാറ്റം മാത്രമെ താൻ വരുത്തുവാൻ സാധ്യതയുള്ളു. താൻ സെലക്ഷൻ കമ്മറ്റിയിൽ ഉണ്ടായിരുന്നുവെങ്കിൽ ജയ്സ്വാളിനേക്കാൾ പരിഗണന ഗില്ലിന് കൊടുക്കുമായിരുന്നു. താൻ ഗില്ലിനൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിച്ചിട്ടുള്ളതാണ്. എങ്ങനെയാണ് അയാൾ ജോലി ചെയ്യുന്നതെന്നും ചിന്തിക്കുന്നതെന്നും തനിക്ക് അറിയാം. ഭാവിയിൽ ഇന്ത്യൻ ടീമിന്റെ നായകൻ അയാൾ ആവുമെന്നും മോർഗൻ വ്യക്തമാക്കി.

സ്റ്റാര്ക്കിന് 24 കോടി, താങ്കള്ക്ക് 50 ലക്ഷം?; ചോദ്യത്തിന് മറുപടിയുമായി റിങ്കു സിംഗ്

ട്വന്റി 20 ലോകകപ്പിന് ജൂൺ രണ്ടിന് തുടക്കമാകും. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താൻ, അമേരിക്ക, കാനഡ തുടങ്ങിയ ടീമുകൾ ഇന്ത്യയുടെ ഗ്രൂപ്പിലാണ്. ജൂൺ ഒമ്പതിനാണ് ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ പാകിസ്താനെ നേരിടുക. ജൂൺ 30 വരെ ലോകകപ്പ് നീളും.

dot image
To advertise here,contact us
dot image