എല്ലാവരും എന്നെ 'ടൈഗര്' എന്ന് വിളിക്കുന്നു; ദീപേന്ദ്ര സിംഗ് ഐറി

ബാറ്റിംഗിനപ്പുറം മികച്ച ഫീല്ഡറുമാണ് ദീപേന്ദ്ര സിംഗ്.

dot image

കാഠ്മണ്ഡു: നേപ്പാള് ക്രിക്കറ്റ് താരം ദീപേന്ദ്ര സിംഗ് ഐറി ക്രിക്കറ്റ് ലോകത്ത് 'ടൈഗര്' എന്ന പേരിലാണ് അറിയപ്പെടുന്നത്. ബാറ്റിംഗ് മികവുകൊണ്ടാണ് താരം ഇത്തരമൊരു പേര് നേടിയെടുത്തത്. ട്വന്റി 20 ലോകകപ്പില് തന്റെ ബാറ്റിംഗ് വിസ്മയം കൂടുതല് ആരാധകരിലേക്ക് എത്തിക്കാമെന്ന പ്രതീക്ഷയിലാണ് ദീപേന്ദ്ര സിംഗ്.

നേപ്പാൾ ടീമിൽ ക്രിക്കറ്റ് താരത്തിന് പുറമെ ദീപേന്ദ്ര സിംഗ് ഒരു പൊലീസ് ഉദ്യോഗസ്ഥനുമാണ്. രാജ്യത്തിന് അഭിമാനമാകാന് കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നാണ് താരം ലോകകപ്പിന് മുമ്പ് പറയുന്നത്. തന്നെ ടൈഗര് എന്ന് വിളിക്കുന്നത് വലിയ ആത്മവിശ്വാസം നല്കുന്നുവെന്നും താരം പ്രതികരിച്ചു.

'ഇത് നിരാശപ്പെടുത്തുന്നു'; ദക്ഷിണാഫ്രിക്കൻ ടീമിനെ പിന്തുണച്ച് ഡിവില്ലിയേഴ്സ്

കഴിഞ്ഞ വര്ഷം സെപ്റ്റംബറില് നടന്ന ഏഷ്യന് ഗെയിംസില് ദീപേന്ദ്ര സിംഗ് ഒമ്പത് പന്തില് അര്ദ്ധ സെഞ്ച്വറി തികച്ച് ലോക റെക്കോര്ഡ് നേടിയിരുന്നു. പിന്നാലെ ഈ വര്ഷം ഏപ്രിലില് ഖത്തറിനെതിരെ ആറ് പന്തില് ആറ് സിക്സും താരം അടിച്ചുപറത്തി. ബാറ്റിംഗിനപ്പുറം മികച്ച ഫീല്ഡറുമാണ് ദീപേന്ദ്ര സിംഗ്. ട്വന്റി 20 ലോകകപ്പില് ജൂണ് നാലിനാണ് നേപ്പാളിന്റെ ആദ്യ മത്സരം. നെതര്ലാന്ഡ്സ് ആദ്യ മത്സരത്തില് നേപ്പാളിന്റെ എതിരാളികളാകും.

dot image
To advertise here,contact us
dot image