'ഇത് നിരാശപ്പെടുത്തുന്നു'; ദക്ഷിണാഫ്രിക്കൻ ടീമിനെ പിന്തുണച്ച് ഡിവില്ലിയേഴ്സ്

ഈ സാഹചര്യത്തിൽ ടീമിന്റെ ഭാഗമല്ലാത്തതിൽ സന്തോഷമെന്നും മുൻ താരം

dot image

കേപ് ടൗൺ: ട്വന്റി 20 ലോകകപ്പിന് ദിവസങ്ങള് മാത്രം ബാക്കി നില്ക്കെ ദക്ഷിണാഫ്രിക്കന് ടീമിനെക്കുറിച്ച് ഉയരുന്ന ചര്ച്ചകളില് നിരാശ രേഖപ്പെടുത്തി മുന് താരം എ ബി ഡിവില്ലിയേഴ്സ്. ലോകകപ്പ് പോലൊരു വലിയ ടൂര്ണമെന്റിന് മുമ്പായി ടീമിലെ താരങ്ങളുടെ വര്ണം ചര്ച്ചയാകുന്നതിലാണ് ദക്ഷിണാഫ്രിക്കന് മുന് താരം നിരാശ പ്രകടിപ്പിച്ചിരിക്കുന്നത്. ഇതൊരു പുതിയ കാര്യമല്ല. ഇത്തരമൊരു സാഹചര്യത്തില് താന് ദക്ഷിണാഫ്രിക്കന് ടീമിന്റെ ഭാഗമല്ലെന്നതില് സന്തോഷമുണ്ടെന്നും ഡിവില്ലിയേഴ്സ് പറഞ്ഞു.

'ഇത് നാണക്കേടാണ്. ട്വന്റി 20 ലോകകപ്പിന് മുമ്പായി ദക്ഷിണാഫ്രിക്കന് ടീമില് വീണ്ടും വിവാദങ്ങള് ഉണ്ടാകുന്നു. ലോകകപ്പിന് അയക്കുന്നത് മികച്ചൊരു ടീമിനെയാണ്. മോശം ഫോമും പരിക്കുകളും കാരണമാണ് ലുങ്കി എന്ഗിഡി ടീമില് ഒരു റിസര്വ് താരമായത്. അല്ലെങ്കില് എന്ഗിഡി ടീമില് ഉണ്ടാകുമായിരുന്നു. അങ്ങനയെങ്കിൽ ഇത്തരം വിവാദങ്ങള് ഉണ്ടാകില്ലായിരുന്നു'വെന്നും ഡിവില്ലിയേഴ്സ് ജിയോ സിനിമയ്ക്ക് നല്കിയ അഭിമുഖത്തില് വ്യക്തമാക്കി.

'അവസാന മത്സരം ഞങ്ങള്ക്ക് വേണ്ടി കളിക്കണം'; അഭ്യര്ത്ഥനയുമായി ഗാംഗുലി

ട്വന്റി 20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന് ടീമില് ഒരു കറുത്ത വര്ഗക്കാരനായ താരം മാത്രമാണുള്ളത്. 2016ല് ദക്ഷിണാഫ്രിക്കന് ക്രിക്കറ്റ് പുറത്തിറക്കിയ നിയമപ്രകാരം ഒരു സീസണില് ആറ് കറുത്ത വര്ഗക്കാരായ താരങ്ങള്ക്ക് ദക്ഷിണാഫ്രിക്കന് ടീമില് അവസരം കൊടുക്കണം. അതില് രണ്ട് താരങ്ങള് ടീമിലും ഉണ്ടാകണം. എന്നാല് ലോകകപ്പിനുള്ള ടീമില് കഗീസോ റബാഡ മാത്രമാണ് കറുത്ത വര്ഗക്കാരനായി ഇടം പിടിച്ചത്. പിന്നാലെ വിവാദങ്ങള് ഉണ്ടാകുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us