ടി20 ലോകകപ്പിൽ റൺവേട്ടയിൽ അയാൾ ഒന്നാമനാകും; പ്രവചിച്ച് റിക്കി പോണ്ടിംഗ്

വിക്കറ്റ് വേട്ടയിൽ ഒന്നാമതെത്തുന്ന താരത്തെയും പോണ്ടിംഗ് പ്രവചിച്ചിട്ടുണ്ട്

dot image

സിഡ്നി: ട്വന്റി 20 ലോകകപ്പിൽ കൂടുതൽ റൺസ് നേടുന്ന താരത്തെയും വിക്കറ്റ് നേടുന്ന ബൗളറെയും പ്രവചിച്ച് ഓസ്ട്രേലിയൻ മുൻ താരം റിക്കി പോണ്ടിംഗ്. ഓസ്ട്രേലിയൻ ഓപ്പണർ ട്രാവിസ് ഹെഡ് ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാകുമെന്നാണ് മുൻ താരത്തിന്റെ പ്രതികരണം. കൂടുതൽ വിക്കറ്റ് നേടുന്ന താരമായി പോണ്ടിംഗ് ചൂണ്ടിക്കാട്ടിയത് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയുടെ പേരാണ്.

ഐപിഎല്ലിൽ വർഷങ്ങളായി മികവ് കാട്ടുന്ന താരമാണ് ബുംറ. ഈ സീസൺ ഐപിഎല്ലിലും അയാളുടെ ബൗളിംഗ് ഏറെ മികച്ചതായിരുന്നു. സീസൺ അവസാനിച്ചപ്പോൾ ബുംറയുടെ എക്കോണമി റേറ്റ് ഏഴിന് താഴെയായായിരുന്നു. ന്യൂബോളിൽ എല്ലായിപ്പോഴും ബുംറ സ്വിംഗ് ചെയ്യിക്കുന്നു. വെസ്റ്റ് ഇൻഡീസിലെ സാഹചര്യങ്ങളിൽ കൂടുതൽ വിക്കറ്റുകൾ നേടാൻ ബുംറയ്ക്ക് അവസരമുണ്ടെന്നും പോണ്ടിംഗ് പ്രതികരിച്ചു.

ഞാനും കോഹ്ലിയും തമ്മിലുള്ള ബന്ധം രാജ്യം അറിയേണ്ടതില്ല; ഗൗതം ഗംഭീർ

ക്രിക്കറ്റ് കരിയറിൽ ട്രാവിസ് ഹെഡ് ഒരുപാട് കാര്യങ്ങൾ ചെയ്തു കഴിഞ്ഞു. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ റെഡ് ബോൾ ക്രിക്കറ്റായാലും വൈറ്റ് ബോൾ ക്രിക്കറ്റായാലും ഹെഡ് വലിയ നിലവാരമാണ് പുലർത്തിയത്. ട്വന്റി 20 ലോകകപ്പിൽ അയാൾ ഭയമില്ലാതെ ബൗളർമാരെ നേരിടുമെന്നും പോണ്ടിംഗ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us