ഐപിഎൽ പ്രകടനത്തില് തൃപ്തനല്ല; വ്യക്തമാക്കി റിയാൻ പരാഗ്

സീസണില് ഏറ്റവും കൂടുതല് റണ്സ് നേടിയവരില് മൂന്നാം സ്ഥാനക്കാരനാണ് താരം

dot image

ജയ്പൂര്: ഇന്ത്യന് പ്രീമിയര് ലീഗ് സീസണിലെ പ്രകടനത്തില് താന് തൃപ്തനല്ലെന്ന് യുവതാരം റിയാന് പരാഗ്. തനിക്ക് ഇത് മികച്ചൊരു സീസണായിരുന്നു. എങ്കിലും കൂടുതല് മത്സരങ്ങള് തനിക്ക് രാജസ്ഥാന് റോയല്സിനായി വിജയിക്കാന് കഴിയുമായിരുന്നുവെന്ന് പരാഗ് പ്രതികരിച്ചു.

ഇനിയും ഒരുപാട് മികവിലേക്ക് ഉയരാനുണ്ടെന്ന് താന് കരുതുന്നു. കുറച്ച് മത്സരങ്ങളില് താന് കുറഞ്ഞ സ്കോറില് പുറത്തായി. പ്രത്യേകിച്ച് അവസാന മത്സരത്തില് സണ്റൈസേഴ്സിനെതിരെ രാജസ്ഥാനെ വിജയിപ്പിക്കാന് തനിക്ക് കഴിയുമായിരുന്നു. ടീമിനെ വിജയത്തോട് അടുപ്പിക്കാന് പോലും തനിക്ക് കഴിഞ്ഞില്ല. അതിനാല് സീസണിലെ പ്രകടനത്തില് താന് ഒട്ടും സന്തോഷവാനല്ലെന്നും പരാഗ് വ്യക്തമാക്കി.

ഈ സൗകര്യം പോരാ; അതൃപ്തി പ്രകടിപ്പിച്ച് ഇന്ത്യൻ ക്രിക്കറ്റ്

ഐപിഎല് സീസണില് ഏറ്റവും കൂടുതല് റണ്സ് നേടിയവരില് മൂന്നാം സ്ഥാനക്കാരനാണ് റിയാന് പരാഗ്. 14 ഇന്നിംഗ്സുകളില് ക്രീസിലെത്തിയ താരം 573 റണ്സ് അടിച്ചുകൂട്ടി. പുറത്താകാതെ നേടിയ 84 റണ്സാണ് ഉയര്ന്ന സ്കോര്. നാല് അര്ദ്ധ സെഞ്ച്വറികള് നേടാനും സീസണില് റിയാന് പരാഗിന് കഴിഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us