പോര്ട്ട് ഓഫ് സ്പെയിന്: ട്വന്റി 20 ലോകകപ്പോടെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിന് വിരാമം ഇടാന് തയ്യാറെടുക്കുകയാണ് ഓസ്ട്രേലിയന് ഓപ്പണര് ഡേവിഡ് വാര്ണര്. ടെസ്റ്റ്, ഏകദിന ഫോര്മാറ്റുകളില് നിന്ന് താരം നേരത്തെ വിരമിച്ചിരുന്നു. എന്നാല് 2025ലെ ചാമ്പ്യന്സ് ട്രോഫി കളിക്കുമോയെന്നാണ് താരം ഇപ്പോള് നേരിടുന്ന ഒരു ചോദ്യം. ഇക്കാര്യത്തില് നിലപാട് വ്യക്തമാക്കി വാര്ണര് രംഗത്തെത്തി.
ക്രിക്കറ്റില് നിന്ന് വിരമിച്ചതിന് ശേഷം താന് അപ്രസക്തനായി മാറും. അപ്പോള് താന് ചരിത്രത്തിന്റെ ഭാഗമെന്ന് ഓര്ക്കുന്നത് ഏറെ സന്തോഷമാണ്. കുറച്ച് ദിവസങ്ങള്ക്ക് മുമ്പ് താന് ഐസിസിയുടെ ഒരു അഭിമുഖത്തില് പങ്കെടുത്തു. താന് ഏതൊക്കെ ടൂര്ണമെന്റുകളുടെ ഭാഗമായെന്ന് ഓര്ത്തെടുക്കാന് പോലും കഴിഞ്ഞില്ല. അത് വലിയ കാര്യമാണെന്ന് ഡേവിഡ് വാര്ണര് പറഞ്ഞു.
സഞ്ജു 100% ടീമിലുണ്ടാകണം, പക്ഷേ...; ആർ പി സിംഗ്അടുത്ത കൊല്ലം നടക്കുന്ന ചാമ്പ്യന്സ് ട്രോഫിയില് ഓസ്ട്രേലിയന് ടീമിന് തന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. എപ്പോഴും ഭയമില്ലാതെ കളിക്കാനാണ് ഓസ്ട്രേലിയയ്ക്ക് ഇഷ്ടം. മുന് വര്ഷങ്ങളിലെ ടീമിന്റെ വിജയത്തിന്റെ രഹസ്യവും ഇതാവും. ടീമിലെ സ്ഥാനം ഒരിക്കലും ഭയപ്പെടുത്തിയിട്ടില്ല. പക്ഷേ കളിക്കുമ്പോള് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന് ശ്രമിക്കുമെന്നും ഡേവിഡ് വാര്ണര് വ്യക്തമാക്കി.