ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനെ നിര്‍ദ്ദേശിച്ച് മുന്‍ താരം ദിനേശ് കാര്‍ത്തിക്ക്. ഗൗതം ഗംഭീറിനെപ്പോലൊരാള് പരിശീലക സ്ഥാനത്തേയ്ക്ക് വരണമെന്നാണ് കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശം. പരിശീലകനായി ഗംഭീറിനുള്ള റെക്കോര്‍ഡുകള്‍ പരിശോധിക്കണമെന്ന് ഇന്ത്യന്‍ മുന്‍ താരം പറഞ്ഞു.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ ഉപദേശക സ്ഥാനത്ത് ഗംഭീര്‍ രണ്ട് വര്‍ഷമാണ് പ്രവര്‍ത്തിച്ചത്. രണ്ട് വര്‍ഷവും ലഖ്നൗ പ്ലേ ഓഫ് കളിച്ചു. പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ എത്തിയപ്പോള്‍ ഒരു നിര്‍ദ്ദേശമാണ് ഗംഭീറിന് ലഭിച്ചത്. കൊല്‍ക്കത്തക്കായി സവിശേഷമായത് എന്തെങ്കിലും ചെയ്യൂ. ഒരു കിരീടം നേടിനല്കൂ. ഈ നിര്‍ദ്ദേശം കൊല്‍ക്കത്തയുടെ മൂന്നാം വിജയത്തിലാണ് അവസാനിച്ചതെന്നും കാര്‍ത്തിക്ക് ചൂണ്ടിക്കാട്ടി.
ഇതാണ് സ്വജനപക്ഷപാതം; പാക് താരത്തിനെതിരെ ആരാധകർടീമിലെ മിക്ക തീരുമാനങ്ങളും ഗംഭീറാണ് എടുത്തത്. സുനില്‍ നരെയ്നെ ഓപ്പണറാക്കി. മിച്ചല്‍ സ്റ്റാര്‍ക്കിനായി താരലേലത്തില്‍ 24 കോടി രൂപ മുടക്കി. മികച്ച ടീമിനെ സന്തുലിതമായ ഒരു നിരയാക്കി മാറ്റി. ഇത് ഇന്ത്യന്‍ ടീമിലും നടപ്പിലാക്കാന്‍ ഗംഭീറിന് കഴിയും. താന്‍ അതിനായി ആഗ്രഹിക്കുന്നുവെന്നും കാര്‍ത്തിക്ക് വ്യക്തമാക്കി.