മെഗാലേലത്തിന് മുമ്പ് താരങ്ങളെ നിലനിർത്തണ്ട, പകരം...; നിർദ്ദേശവുമായി കൊൽക്കത്ത എം ഡി

കഴിഞ്ഞ ഐപിഎൽ മെഗാലേലത്തിന് മുമ്പ് നാല് താരങ്ങളെ നിലനിർത്താനാണ് ടീമുകൾക്ക് അവസരം ലഭിച്ചത്.

dot image

കൊൽക്കത്ത: ഐപിഎൽ മെഗാലേലത്തിന് മുമ്പായി താരങ്ങളെ നിലനിർത്തുന്നതിൽ നിർദ്ദേശം മുന്നോട്ടുവെച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എംഡി വെങ്കി മൈസൂർ. ടീമുകൾ ഒരു താരത്തെയും നിലനിർത്തേണ്ടതില്ലെന്നാണ് കൊൽക്കത്ത ഉടമയുടെ നിർദ്ദേശം. പകരമായി എട്ട് റൈറ്റ് ടൂ മാച്ച് കാർഡുകൾ ലഭ്യമാക്കണം. ഇത് മാർക്കറ്റ് വില താരങ്ങൾക്ക് ലഭ്യമാകുകയും സ്വന്തം താരങ്ങളെ നിലനിർത്താൻ ക്ലബുകൾക്ക് അവസരം ലഭിക്കുകയും ചെയ്യുമെന്ന് വെങ്കി മൈസൂർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഐപിഎൽ മെഗാലേലത്തിന് മുമ്പ് നാല് താരങ്ങളെ നിലനിർത്താനാണ് ടീമുകൾക്ക് അവസരം ലഭിച്ചത്. ഇതിൽ ഇന്ത്യൻ താരങ്ങളെ നിലനിർത്തുന്നത് മൂന്ന് വരെയാകാം. വിദേശ താരങ്ങളെ രണ്ട് വരെയും നിലനിർത്താമെന്നായിരുന്നു നിർദ്ദേശം. അടുത്ത സീസണിന് മുമ്പായി എട്ട് താരങ്ങളെ നിലനിർത്താൻ അവസരം ഒരുക്കണമെന്ന് ഐപിഎൽ ടീമുകൾ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശം തള്ളാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.

തിരികെ മടങ്ങുന്നു; ലാറയും ബ്ലാസ്റ്റേഴ്സ് വിട്ടു

ഒരു ടീമിൽ എട്ട് താരങ്ങൾ നിലനിർത്തിയാൽ പിന്നെ മെഗാതാരലേലം വേണ്ടെന്നാണ് മുൻ താരങ്ങൾ ഉൾപ്പടെ എടുത്ത നിലപാട്. പരമാവധി ഒരു ടീമിന് അഞ്ച് താരങ്ങളെ നിലനിർത്താൻ കഴിഞ്ഞേക്കും. ഒരു ടീമിന് പരമാവധി ലേലത്തിൽ ചിലവഴിക്കാൻ കഴിയുന്ന തുക 100 കോടി രൂപയായി നിശ്ചയിക്കാനാണ് സാധ്യത.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us