ന്യൂഡല്ഹി: ടി20 ലോകകപ്പിന് അരങ്ങുണരാന് ഏതാനും നിമിഷങ്ങള് മാത്രമാണ് ബാക്കിയുള്ളത്. ജൂണ് രണ്ടിന് ആതിഥേയരായ അമേരിക്കയും കാനഡയും തമ്മിലുള്ള മത്സരത്തോടെയാണ് ഒരുമാസം നീളുന്ന ക്രിക്കറ്റിന്റെ ലോകമാമാങ്കത്തിന് തുടക്കമാവുക. ഇപ്പോള് ടൂര്ണമെന്റില് അത്ഭുതം സൃഷ്ടിക്കാന് പോകുന്ന ടീമുകളെ പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന് ഓസ്ട്രേലിയന് ക്രിക്കറ്റ് താരം ആദം ഗില്ക്രിസ്റ്റ്.
നേപ്പാള്, നെതര്ലന്ഡ്സ് എന്നീ ടീമുകളാണ് ലോകകപ്പില് ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാന് കഴിയുന്ന ടീമുകളായി ഗില്ക്രിസ്റ്റ് തിരഞ്ഞെടുത്തത്. 'നേപ്പാളിന് എതിരാളികളെ ഞെട്ടിക്കാന് കഴിയും. ഒരുപാട് യുവതാരങ്ങളുള്ള നിരയാണ് നേപ്പാളിന്റേത്. അതില് പല താരങ്ങളും വലിയ ലീഗുകളില് ശ്രദ്ധേയമായ പ്രകടനം കാഴ്ച വെക്കുന്നവരുമാണ്', ഗില്ക്രിസ്റ്റ് പറയുന്നു.
ലോകകപ്പില് ഇന്ത്യയുടെ തുറുപ്പുചീട്ട് അവനാണ്; ചെന്നൈ താരത്തെ കുറിച്ച് റെയ്നനെതര്ലന്ഡ്സിനും വലിയ ടൂര്ണമെന്റുകളില് തിളങ്ങാന് കഴിയുമെന്നും ഗില്ക്രിസ്റ്റ് വ്യക്തമാക്കി. 'കഴിഞ്ഞ ലോകകപ്പില് ഡച്ചുപട ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത് നമ്മളെല്ലാവരും കണ്ടതാണ്. ഇത്തവണയും ഇരുടീമുകളും ഒരേ ഗ്രൂപ്പിലാണ്. അതുകൊണ്ട് തന്നെ അട്ടിമറി ആവര്ത്തിക്കാം', ഗില്ക്രിസ്റ്റ് കൂട്ടിച്ചേര്ത്തു.