'കമന്റേറ്ററായെങ്കിലും നന്നായി കളിക്കുന്നുണ്ട്'; ഹാര്ദ്ദിക് സ്ലെഡ്ജ് ചെയ്തെന്ന് ദിനേശ് കാര്ത്തിക്

'പക്ഷേ പിന്നീട് ഞാന് നല്ല ഷോട്ടുകള് കളിച്ചു'

dot image

മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗിനിടെ മുംബൈ ഇന്ത്യന്സ് ക്യാപ്റ്റന് ഹാര്ദ്ദിക് പാണ്ഡ്യ തന്നെ സ്ലെഡ്ജ് ചെയ്തിരുന്നുവെന്ന് റോയല് ചലഞ്ചേഴ്സിന്റെ വിക്കറ്റ് കീപ്പര് ബാറ്റര് ദിനേശ് കാര്ത്തിക്. സീസണിലെ മുംബൈ-ബെംഗളൂരു മത്സരത്തിനിടെയാണ് ദിനേശ് കാര്ത്തിക് സ്ലെഡ്ജിങ്ങിന് ഇരയായത്. ഒരു സ്പോര്ട്സ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്.

'മുംബൈ-ബെംഗളൂരു മത്സരത്തിനിടെ ഹാര്ദ്ദിക് എന്റെ അടുത്തേക്ക് വന്നു. ഇപ്പോള് ഒരു ലെഗ് സ്പിന്നര് വരും. അയാള്ക്ക് ഉടനെ നന്ദി പറയേണ്ട സമയമാണെന്നും ഹാര്ദ്ദിക് പറഞ്ഞു. പക്ഷേ പിന്നീട് ഞാന് നല്ല ഷോട്ടുകള് കളിച്ചു. അപ്പോള് എന്റെയടുത്ത് വന്ന് ഹാര്ദ്ദിക് പാണ്ഡ്യ എനിക്ക് പുരോഗതിയുണ്ട് എന്ന് പറഞ്ഞു. കമന്റേറ്ററായെങ്കിലും ഞാന് നന്നായി കളിക്കുന്നുണ്ടെന്നും ഹാര്ദ്ദിക് പറഞ്ഞു. അദ്ദേഹം എന്റെ വളരെ നല്ല സുഹൃത്താണ്. ഇതെല്ലാം ഞാന് ആസ്വദിക്കുകയായിരുന്നു', ദിനേശ് കാര്ത്തിക് പറഞ്ഞു.

'ഈ സീസണില് രോഹിത് ശര്മ്മയും എന്നെ പരിഹസിച്ചിരുന്നു. അദ്ദേഹം എനിക്ക് അനാവശ്യമായ പ്രതീക്ഷകള് തന്നു', ഡികെ കൂട്ടിച്ചേര്ത്തു. മുംബൈയില് നടന്ന മത്സരത്തില് ആര്സിബിക്ക് വേണ്ടി വെടിക്കെട്ട് പ്രകടനം നടത്തിയ ദിനേശ് കാര്ത്തിക്കിനെ ഗ്രൗണ്ടില് വെച്ചു തന്നെ രോഹിത് അഭിനന്ദിച്ചത് വാര്ത്തയായിരുന്നു. സ്റ്റമ്പ് മൈക് പിടിച്ചെടുത്ത ശബ്ദപ്രകാരം രോഹിത് കാര്ത്തിക്കിനോട് പറഞ്ഞത് ഇപ്രകാരമാണ്. സബാഷ് ഡി കെ, നിങ്ങള്ക്ക് ലോകകപ്പ് കളിക്കാം. സംഭവത്തിന്റെ വീഡിയോയും അന്ന് വൈറലായിരുന്നു.

dot image
To advertise here,contact us
dot image