ന്യൂഡല്ഹി: ഈ വര്ഷത്തെ ട്വന്റി 20 ലോകകപ്പ് കാണാന് ആഗ്രഹമില്ലെന്ന് രാജസ്ഥാന് റോയല്സ് താരം റിയാന് പരാഗ്. ലോകകപ്പില് ആരൊക്കെ സെമി ഫൈനലിലെത്തുമെന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ വിചിത്രമായ പ്രതികരണം. താന് ലോകകപ്പില് കളിച്ചിരുന്നെങ്കില് തനിക്ക് ആശങ്കയുണ്ടാകുമായിരുന്നെന്നും ഇപ്പോള് വലിയ താല്പ്പര്യമില്ലെന്നുമാണ് പരാഗിന്റെ അഭിപ്രായം.
'ലോകകപ്പിലെ ആദ്യ നാല് ടീമുകളെ പ്രവചിക്കാന് പറഞ്ഞാല് അത് പക്ഷപാതപരമായി പോകും. ലോകകപ്പ് കാണണമെന്ന് പോലും സത്യത്തില് എനിക്ക് ആഗ്രഹമില്ല. ഒടുവില് ആരാണ് വിജയിക്കുന്നതെന്ന് മാത്രം അറിഞ്ഞാല് മതി. ഞാന് ടി20 ലോകകപ്പ് കളിക്കുന്ന കാലത്ത് ടോപ് ഫോറിനെ കുറിച്ച് ചിന്തിക്കാം', പരാഗ് പറഞ്ഞു.
I don't wanna watch T20 World Cup - RIYAN PARAG #RiyanParag #T20WorldCup #ViratKohli #RohitSharma pic.twitter.com/kjmnfaSfs1
— SVR__TALKS (@Sai_Vardhan_13) June 3, 2024
'ഒരിക്കല് ഞാന് ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് ഉറപ്പാണ്. അത് എന്നാണെന്ന് മാത്രം അറിയില്ല. പക്ഷേ അന്ന് എല്ലാ മാധ്യമങ്ങളും എന്നെ കുറിച്ച് സംസാരിക്കും. എന്റെ കഴിവില് എനിക്കുള്ള വിശ്വാസമാണത്', പരാഗ് കൂട്ടിച്ചേര്ത്തു.
ന്യൂയോര്ക്കിലെ പിച്ച് ഇത്തിരി പിശകാണ്; ആശങ്കയുണ്ടെന്ന് ദ്രാവിഡ്പരാഗിന്റെ വിചിത്ര പരാമര്ശത്തില് നിരവധി വിമര്ശനങ്ങളാണ് ഉയരുന്നത്. ലോകകപ്പ് ടീമില് എടുക്കാത്തതിന്റെ നിരാശയാണ് പരാഗിന്റെ വാക്കുകളിലുള്ളതെന്നും പരാഗിന് ഇപ്പോഴും കുട്ടിത്തം മാറിയിട്ടില്ലെന്നുമാണ് സോഷ്യല് മീഡിയയിലെ പരിഹാസം. ടി20 ലോകകപ്പ് കളിക്കണമെങ്കില് പരാഗ് ഇനിയും പക്വതയിലെത്തണമെന്നും വിമര്ശകര് കുറ്റപ്പെടുത്തി.
ഐപിഎല് 2024 സീസണില് രാജസ്ഥാന് റോയല്സിന് വേണ്ടി വെടിക്കെട്ട് പ്രകടനം കാഴ്ച വെച്ച താരമാണ് റിയാന് പരാഗ്. സീസണില് 573 റണ്സെടുത്ത് റണ്വേട്ടക്കാരില് മൂന്നാമനാവാനും പരാഗിന് സാധിച്ചു. മിന്നും പ്രകടനത്തിന് പിന്നാലെ താരത്തെ ലോകകപ്പിനുള്ള ഇന്ത്യന് ടീമില് ഉള്പ്പെടുത്തണമെന്ന് മുന് താരങ്ങളടക്കം അഭിപ്രായപ്പെട്ടിരുന്നു. എന്നാല് ടീം പ്രഖ്യാപനമെത്തിയപ്പോള് പരാഗിന് സ്ഥാനം ലഭിക്കാതെ പോവുകയായിരുന്നു.