ന്യൂയോര്ക്ക്: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന് ടീമില് യശസ്വി ജയ്സ്വാളിനെ ഉള്പ്പെടുത്തണമെന്ന് ഇര്ഫാന് പഠാന്. ഒരു ബാറ്ററായി മാത്രമല്ല ബൗളിംഗിനും ജയ്സ്വാളിനെ ഉപയോഗപ്പെടുത്താമെന്നാണ് പഠാന്റെ നിരീക്ഷണം. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിനെക്കുറിച്ച് സംസാരിക്കവെയാണ് ഇന്ത്യൻ മുൻ താരം തന്റെ ആശയങ്ങൾ പറഞ്ഞത്.
ഒന്നുകിൽ ആറ് ബൗളർമാരെ ഇന്ത്യയ്ക്ക് കളത്തിലിറക്കാം. അങ്ങനെയെങ്കിൽ അക്സർ പട്ടേലിനെ ടീമിൽ ഉൾപ്പെടുത്തി ബാറ്റിംഗ് നിര വലുതാക്കണം. അല്ലെങ്കിൽ നാല് മുൻനിര ബൗളർമാരെ ഉൾപ്പെടുത്തി ടീം പ്രഖ്യാപിക്കാം. അപ്പോൾ ശിവം ദുബെ, ഹാർദ്ദിക്ക് പാണ്ഡ്യ തുടങ്ങിയവർ ഓൾ റൗണ്ടർമാരായി ടീമിൽ ഉണ്ടാകും. മറ്റൊരു സാധ്യത യശസ്വി ജയ്സ്വാളിനെ ഒന്നോ രണ്ടോ ഓവർ പന്തെറിയിക്കുക എന്നതാണ്. ശിവം ദുബെയെപ്പോലെ യശസ്വി ജയ്സ്വാളും ഐപിഎല്ലിൽ നെറ്റ്സിൽ പന്തെറിഞ്ഞതാണെന്ന് ഇർഫാൻ പഠാൻ പ്രതികരിച്ചു.
ടി20 ലോകകപ്പിൽ ഓപ്പണിംഗ് സഖ്യം; സൂചന നൽകി രോഹിത് ശർമ്മഹാർദ്ദിക്ക് പാണ്ഡ്യയ്ക്ക് മൂന്ന് ഓവർ എങ്കിലും എറിയാൻ കഴിഞ്ഞാൽ പ്രശ്നം പരിഹരിക്കാം. രോഹിത് ശർമ്മ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ് എന്നിവർ എന്തായാലും പന്തെറിയില്ല. ഇംഗ്ലണ്ട് ടീമെടുത്താൽ മുൻ നിരയിൽ നിരവധി ഓൾ റൗണ്ടർമാരുണ്ട്. മൊയീൻ അലി, ലയാം ലിവിങ്സ്റ്റോൺ, വിൽ ജാക്സ് എന്നിവർക്ക് പന്തെറിയാൻ കഴിയും. അതുമായി താരതമ്യപ്പെടുത്തിയാൽ ഇന്ത്യൻ ടീമിൽ ഓൾ റൗണ്ടർമാരുടെ കുറവുണ്ടെന്നും ഇർഫാൻ പഠാൻ വ്യക്തമാക്കി.