ടി20 ലോകകപ്പിൽ അയാൾ ടോപ് സ്കോററാകും; സ്റ്റീവ് സ്മിത്ത്

ദക്ഷിണാഫ്രിക്കൻ മുൻ താരം ഗ്രെയിം സ്മിത്തും പ്രവചനവുമായി രംഗത്തെത്തി

dot image

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിലെ റൺവേട്ടക്കാരനെ പ്രവചിച്ച് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തും ദക്ഷിണാഫ്രിക്കൻ മുൻ നായകൻ ഗ്രെയിം സ്മിത്തും. ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയാണ് സ്റ്റീവ് സ്മിത്തിന്റെ ടൂർണമെന്റ് ടോപ് സ്കോറർ. ഐപിഎല്ലിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ താരം നടത്തിയത്. ഇപ്പോൾ കോഹ്ലി മികച്ച ഫോമിലാണ്. അത് ട്വന്റി 20 ലോകകപ്പിലും തുടരുമെന്നും ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് പ്രതികരിച്ചു.

കോഹ്ലിയോ ബട്ലറോ ടൂർണമെന്റിന്റെ ടോപ് സ്കോറർ ആകുമെന്നാണ് ഗ്രെയിം സ്മിത്തിന്റെ വാക്കുകൾ. ടൂർണമെന്റിന്റെ റൺവേട്ടക്കാരനായി താൻ ഒരു ടോപ് ഓഡർ ബാറ്ററെ തിരഞ്ഞെടുക്കുന്നു. അത് ഇന്ത്യൻ താരം വിരാട് കോഹ്ലിയോ ഇംഗ്ലണ്ട് ഓപ്പണർ ജോസ് ബട്ലറോ ആകാമെന്നാണ് ദക്ഷിണാഫ്രിക്കൻ മുൻ നായകന്റെ പ്രതികരണം.

ഇത് അസാധാരണം; നിലപാട് വ്യക്തമാക്കി രാഹുൽ ദ്രാവിഡ്

ട്വന്റി 20 ലോകകപ്പിൽ ഇംഗ്ലണ്ട് ആദ്യ മത്സരത്തിൽ സ്കോട്ലാൻഡിനെ നേരിടുകയാണ്. മഴമൂലം വൈകിയാരംഭിച്ച മത്സരത്തിൽ സ്കോട്ലാൻഡ് ആണ് ആദ്യം ബാറ്റ് ചെയ്യുന്നത്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ നെതർലാൻഡ്സ് നേപ്പാളിനെ നേരിടും. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ്. അയർലൻഡിനെതിരായ മത്സരം നാളെ രാത്രി എട്ട് മണിക്ക് നടക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us