'കുട്ടിക്യാപ്റ്റന് വല്ല്യ റെക്കോര്ഡ്'; ലോകകപ്പിന്റെ ചരിത്രം തിരുത്തി രോഹിത് പൗഡല്

നെതര്ലന്ഡ്സിനെതിരെ പരാജയം വഴങ്ങിയെങ്കിലും അപൂര്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നേപ്പാള് ക്യാപ്റ്റന്

dot image

ഡാളസ്: ട്വന്റി 20 ലോകകപ്പില് നെതര്ലന്ഡ്സിനെതിരെ നടന്ന മത്സരത്തില് നേപ്പാള് പരാജയം വഴങ്ങിയിരുന്നു. ഡാളസില് നടന്ന മത്സരത്തില് ആറ് വിക്കറ്റിനാണ് നേപ്പാള് ഡച്ചുപടയോട് അടിയറവ് പറഞ്ഞത്. മത്സരം പരാജയപ്പെട്ടെങ്കിലും നേപ്പാള് ക്യാപ്റ്റന് രോഹിത് പൗഡല് അപൂര്വനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

നെതര്ലന്ഡ്സിനെതിരായ ലോകകപ്പ് മത്സരത്തില് നേപ്പാളിനെ നയിക്കുമ്പോള് വെറും 21 വയസ്സും 276 ദിവസവും മാത്രമാണ് പൗഡലിന്റെ പ്രായം. ഇതോടെ പുരുഷ ക്രിക്കറ്റ് ലോകകപ്പില് (ഏകദിനം/ടി20) ഒരു ടീമിനെ നയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്റ്റനെന്ന ബഹുമതി സ്വന്തം പേരില് എഴുതിച്ചേര്ത്തിരിക്കുകയാണ് പൗഡല്.

ടി 20 ലോകകപ്പ്; നേപ്പാളിനെ വീഴ്ത്തി, നെതര്ലന്ഡ്സിന് വിജയത്തുടക്കം

സിംബാബ്വെ താരം പ്രോസ്പര് ഉത്സേയയുടെ റെക്കോര്ഡാണ് ഇതോടെ പഴങ്കഥയായത്. 2007ലെ ഏകദിന ലോകകപ്പില് സിംബാബ്വെയെ നയിക്കുമ്പോള് 21 വയസ്സും 354 ദിവസവുമായിരുന്നു ഉത്സേയയുടെ പ്രായം. ബംഗ്ലാദേശിന്റെ ഷാക്കിബ് അല് ഹസനാണുള്ളത് തൊട്ടുപിന്നില് മൂന്നാമതുള്ളത്. 2010ലെ ടി20 ലോകകപ്പില് ബംഗ്ലാദേശിനെ നയിക്കുമ്പോള് 23 വയസ്സും 38 ദിവസവുമായിരുന്നു ഷാക്കിബിന്റെ പ്രായം.

dot image
To advertise here,contact us
dot image