ബാർബഡോസ്: ട്വന്റി 20 ലോകകപ്പിന് ഏറ്റവും മികച്ച ടീമിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഓസ്ട്രേലിയൻ നായകൻ മിച്ചൽ മാർഷ്. ഓരോ മത്സരത്തിനും ഏറ്റവും മികച്ച ടീമിനെ തിരഞ്ഞെടുക്കുവാൻ കഴിയും. സാഹചര്യങ്ങൾക്ക് അനുസരിച്ചാണ് ടീമിനെ തിരഞ്ഞെടുക്കുന്നത്. ഓരോ മത്സരം വിജയിക്കാൻ വേണ്ടിയും ടീമിനെ തിരഞ്ഞെടുക്കും. അതിന് ശേഷം ആ ടീമിനെയോ മത്സരത്തെയോ കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും മാർഷ് വ്യക്തമാക്കി.
കഴിഞ്ഞ മത്സരത്തിനിടെ ഗ്രൗണ്ടിൽ നിന്ന് പിന്മാറിയ മിച്ചൽ സ്റ്റാർക്ക് കളിക്കുമോയെന്ന കാര്യത്തിലും മിച്ചൽ മാർഷ് പ്രതികരിച്ചു. സ്റ്റാർക്കിന് പരിക്കില്ല. കഴിഞ്ഞ ദിവസം താരത്തിന് ചെറിയൊരു അസ്വസ്ഥതയുണ്ടായി. റിസ്ക് എടുക്കണ്ട എന്നതിനാലാണ് അപ്പോൾ തന്നെ സ്റ്റാർക്കിനെ മാറ്റിയതെന്നും മാർഷ് വ്യക്തമാക്കി.
പാകിസ്താനെ ദൈവം രക്ഷിക്കട്ടെ; കടുത്ത വിമര്ശനവുമായി മിസ്ബാ ഉള് ഹഖ്ട്വന്റി 20 ലോകകപ്പിൽ ഒമാനെതിരായ ആദ്യ മത്സരം ഓസ്ട്രേലിയ വിജയിച്ചിരുന്നു. 39 റൺസിന്റെ വിജയമാണ് ഓസ്ട്രേലിയ ആദ്യ മത്സരത്തിൽ സ്വന്തമാക്കിയത്. എന്നാൽ സ്കോട്ലാൻഡിനെതിരായ ഇംഗ്ലണ്ടിന്റെ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഇതോടെ ഇന്നത്തെ മത്സരം ഇംഗ്ലണ്ടിന് നിർണായകമായി മാറിയിരിക്കുകയാണ്.