ക്രിക്കറ്റില് സെക്സ് ഒരു ഘടകമാണോ? ചോദ്യം നേരിട്ട് അഭിഷേക് നായര്

ഒരു അഭിമുഖത്തിലാണ് ഇന്ത്യന് മുന് താരം അപ്രതീക്ഷിത ചോദ്യം നേരിട്ടിരിക്കുന്നത്.

dot image

കൊല്ക്കത്ത: ഇന്ത്യന് പ്രീമിയര് ലീഗ് ചാമ്പ്യന്മാരായ കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹപരിശീലകനാണ് അഭിഷേക് നായര്. എന്നാല് അഭിഷേക് ഒരു അപ്രതീക്ഷിത ചോദ്യം നേരിട്ടിരിക്കുകയാണ്. രണ്വീര് അലാബാദിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ഇന്ത്യന് മുന് താരം അപ്രതീക്ഷിത ചോദ്യം നേരിട്ടിരിക്കുന്നത്.

ക്രിക്കറ്റ് താരങ്ങള്ക്കിടയില് ലൈംഗീകത ഒരു പ്രധാന ഘടകമാണോയെന്നാണ് അഭിഷേക് നേരിട്ട ചോദ്യം. താങ്കള് ഇത് പോസിറ്റീവ് ആയിട്ടാണോ നെഗറ്റീവ് ആയിട്ടാണോ ചോദിക്കുന്നതെന്ന് കൊല്ക്കത്തയുടെ സഹപരിശീലകന് തിരികെ ചോദിച്ചു. ഒറ്റവാക്കില് പറയാവുന്ന ഒരു ചോദ്യമാണ് താങ്കള് ചോദിച്ചത്. ക്രിക്കറ്റ് താരങ്ങള് മനുഷ്യരാണ്. അവര്ക്കിടയില് പലതും സംഭവിച്ചേക്കാം. എന്നാല് അത് ശരിയോ തെറ്റോ? ഇക്കാര്യമാണോ താങ്കള്ക്ക് അറിയേണ്ടത്? അതോ താരങ്ങളുടെ സ്വകാര്യതയ്ക്കുള്ള വിലയാണോ അറിയേണ്ടതെന്നും അഭിഷേക് നായര് ചോദിച്ചു.

മാത്യൂസിനെ എന്തുകൊണ്ട് എറിയിച്ചില്ല?; ടീം പ്ലാൻ പറഞ്ഞ് ഹസരങ്ക

താന് ചോദിച്ചതിനാണ് തനിക്ക് ഉത്തരം വേണ്ടതെന്നായിരുന്നു അവതാരകന്റെ മറുപടി. ലൈംഗീകമായ കാര്യങ്ങള് ആര്ക്കും ചെയ്യാമെന്നായിരുന്നു അഭിഷേക് നായര് ഉത്തരം പറഞ്ഞത്. എന്നാല് ഇക്കാര്യങ്ങള് ഓരോ താരങ്ങളിലും വ്യത്യാസമാണ്. ചില താരങ്ങള്ക്ക് ഇതില് താല്പ്പര്യം ഉണ്ടാവും. എന്നാല് മറ്റുചിലര് വ്യത്യസ്തരാവും. അത് താരങ്ങളുടെ മനസില് തോന്നുന്ന കാര്യങ്ങളാണ്. ആരെയും ഒന്നിനും നിര്ബന്ധിക്കാന് കഴിയില്ലെന്നും അഭിഷേക് നായര് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us