ന്യൂയോര്ക്ക്: ട്വന്റി 20 ലോകകപ്പില് മറ്റൊരു അട്ടിമറിയില് നിന്ന് രക്ഷപ്പെട്ട് ദക്ഷിണാഫ്രിക്ക. നെതര്ലന്ഡ്സിനെതിരായ മത്സരത്തില് നാല് വിക്കറ്റിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. നെതര്ലന്ഡ്സ് ഉയര്ത്തിയ 104 റണ്സ് വിജയലക്ഷ്യം ഏഴ് പന്തുകള് ബാക്കിനില്ക്കെ ദക്ഷിണാഫ്രിക്ക മറികടന്നു. ഡേവിഡ് മില്ലറുടെ നിര്ണായക അര്ദ്ധ സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയെ അട്ടിമറിയില് നിന്ന് രക്ഷിച്ചത്. മില്ലര് 51 പന്തില് പുറത്താകാതെ 59 റണ്സെടുത്തു.
🇿🇦 win in New York 👏
— T20 World Cup (@T20WorldCup) June 8, 2024
A gritty 59* from David Miller guides them to their second victory in the #T20WorldCup 2024 🔥#NEDvSA pic.twitter.com/BvPx0lhBCQ
ന്യൂയോര്ക്കിലെ നസ്സൗ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിയ നെതര്ലന്ഡ്സിന് ഡച്ചുപട നിശ്ചിത 20 ഓവറില് ഒന്പത് വിക്കറ്റ് നഷ്ടത്തിലാണ് 103 റണ്സ് നേടിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ഒട്ട്നീല് ബാര്ട്ട്മാനാണ് നെതര്ലന്ഡ്സിന്റെ നട്ടെല്ലൊടിച്ചത്. 45 പന്തില് 40 റണ്സെടുത്ത സിബ്രാന്ഡ് എംഗല്ബ്രെക്റ്റാണ് ഡച്ചുനിരയുടെ ടോപ്സ്കോറര്.
കുഞ്ഞന് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമല്ല ലഭിച്ചത്. അഞ്ചാം ഓവറിനുള്ളില് തന്നെ നാല് വിക്കറ്റ് നഷ്ടത്തില് 12 റണ്സെന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കാന് നെതര്ലന്ഡ്സ് ബൗളര്മാര്ക്ക് കഴിഞ്ഞു. ക്വിന്റണ് ഡി കോക്ക് (0), റീസ ഹെന്ഡ്രിക്സ് (3), ക്യാപ്റ്റന് ഐഡന് മാര്ക്രം (0), ഹെന്റിച്ച് ക്ലാസന് (4) എന്നിവരാണ് ആദ്യം പുറത്തായത്.
ഡച്ചുപടയെ തച്ചൊതുക്കി ദക്ഷിണാഫ്രിക്ക; 104 റണ്സ് വിജയലക്ഷ്യംപിന്നീട് ക്രീസിലൊരുമിച്ച ട്രിസ്റ്റണ് സ്റ്റബ്സ്- ഡേവിഡ് മില്ലര് സഖ്യത്തിന്റെ ചെറുത്തുനില്പ്പാണ് പ്രോട്ടീസിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അഞ്ചാം വിക്കറ്റില് 65 റണ്സ് കൂട്ടിച്ചേര്ക്കാന് ഇരുവര്ക്കും സാധിച്ചു. എന്നാല് 17-ാം ഓവറില് സ്റ്റബ്സിനെ (33) പുറത്താക്കി ബാസ് ഡി ലീഡ് നെതര്ലന്ഡ്സിന് പ്രതീക്ഷ നല്കി. ടീം സ്കോര് 77 റണ്സിലെത്തിയപ്പോഴാണ് സ്റ്റബ്സ് കൂടാരം കയറിയത്. പിന്നീടെത്തിയ മാര്കോ ജാന്സന് (3) അധികനേരം ക്രീസില് പിടിച്ചുനില്ക്കാനായില്ലെങ്കിലും മില്ലറുടെ രക്ഷാപ്രവര്ത്തനം ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിച്ചു.