ഡച്ചുപടയെ തച്ചൊതുക്കി ദക്ഷിണാഫ്രിക്ക; 104 റണ്സ് വിജയലക്ഷ്യം

നാല് വിക്കറ്റ് വീഴ്ത്തിയ ഒട്ട്നീല് ബാര്ട്ട്മാനാണ് നെതര്ലന്ഡ്സിന്റെ നട്ടെല്ലൊടിച്ചത്

dot image

ന്യൂയോര്ക്ക്: ട്വന്റി 20 ലോകകപ്പില് നെതര്ലന്ഡ്സിനെ 103 റണ്സിലൊതുക്കി ദക്ഷിണാഫ്രിക്ക. ആദ്യം ബാറ്റ് ചെയ്ത ഡച്ചുപട നിശ്ചിത 20 ഓവറില് ഒന്പത് വിക്കറ്റ് നഷ്ടത്തിലാണ് 103 റണ്സ് നേടിയത്. നാല് വിക്കറ്റ് വീഴ്ത്തിയ ഒട്ട്നീല് ബാര്ട്ട്മാനാണ് നെതര്ലന്ഡ്സിന്റെ നട്ടെല്ലൊടിച്ചത്. 45 പന്തില് 40 റണ്സെടുത്ത സിബ്രാന്ഡ് എംഗല്ബ്രെക്റ്റാണ് ഡച്ചുനിരയുടെ ടോപ്സ്കോറര്.

ന്യൂയോര്ക്കിലെ നസ്സൗ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നെതര്ലന്ഡ്സിന് കൂട്ടത്തകര്ച്ച നേരിടേണ്ടിവന്നു. മൈക്കേല് ലെവിറ്റ് (0), മാക്സ് ഒഡൗഡ് (2), വിക്രംജിത് സിങ് (12), ബാസ് ഡി ലീഡ് (6), സ്കോട്ട് എഡ്വാര്ഡ്സ് (10), തേജ നിടമാനുരു (0) എന്നിവര് പുറത്തായി. ഇതോടെ 12-ാം ഓവറില് ആറ് വിക്കറ്റ് നഷ്ടത്തില് 48 റണ്സെന്ന നിലയിലേക്ക് ഡച്ചുപട വീണു.

എഴാം വിക്കറ്റില് ക്രീസിലൊരുമിച്ച സിബ്രാന്ഡ് എംഗല്ബ്രെക്റ്റ്- ലോഗന് വാന് ബീക്ക് സഖ്യമാണ് നെതര്ലന്ഡ്സിനെ വന്തകര്ച്ചയില് നിന്ന് കരകയറ്റിയത്. ഇരുവരും 54 റണ്സ് കൂട്ടിച്ചേര്ത്തു. ടീം സ്കോര് 100 കടത്തിയാണ് അവസാന ഓവറില് എംഗല്ബ്രെക്റ്റ് (40) കൂടാരം കയറിയത്. പകരമെത്തിയ ടിം പ്രിങ്കിളിന് (0) അതിവേഗം മടങ്ങേണ്ടിവന്നു. അവസാന പന്തില് ലോഗന് വാന് ബീക്കും (23) പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്കോ ജാന്സനും ആന്റിച്ച് നോര്ക്യേ എന്നിവര് രണ്ട് വീതം വിക്കറ്റുകള് വീഴ്ത്തി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us