ന്യൂയോര്ക്ക്: ട്വന്റി 20 ലോകകപ്പിലെ ഏറ്റവും ഗ്ലാമര് പോരാട്ടമായ ഇന്ത്യ- പാക് മത്സരം തുടങ്ങാന് നിമിഷങ്ങള് മാത്രമാണ് ബാക്കി. ഇന്ത്യന് സമയം രാത്രി എട്ട് മണിക്ക് ന്യൂയോര്ക്കിലെ നസ്സൗ കൗണ്ടി സ്റ്റേഡിയത്തിലാണ് ആരാധകര് കൂടുതല് കാത്തിരിക്കുന്ന ഇന്ത്യ-പാക് ക്ലാസിക് പോരാട്ടം. എന്നാല് ക്രിക്കറ്റ് ആരാധകര്ക്ക് നിരാശ നല്കുന്ന വാര്ത്തകളാണ് ന്യൂയോര്ക്കില് നിന്ന് വരുന്നത്. ലോകകപ്പിലെ ബ്ലോക്ക് ബസ്റ്റര് മത്സരത്തിന് മഴ ഭീഷണിയാകാന് സാധ്യതയുണ്ടെന്നാണ് റിപ്പോര്ട്ടുകള്.
ന്യൂയോര്ക്കില് പ്രാദേശിക സമയം രാവിലെ 10.30നാണ് മത്സരം ആരംഭിക്കുന്നത്. ന്യൂയോര്ക്കില് രാവിലെ മഴ പെയ്യാന് 51 ശതമാനം സാധ്യതയുണ്ടെന്നാണ് ഇപ്പോഴത്തെ കാലാവസ്ഥ പ്രവചനം. നിലവില് ആകാശം മേഘാവൃതമാണ്.
Latest update
— 𝐻𝒶𝓇𝑜𝑜𝓃 𝐵𝒶𝓈𝒽𝒾𝓇 (@ghumon15) June 9, 2024
IND v PAK T20 World Cup New York Weather Forecast Live Updates: Scattered Rain to Wash Out India vs Pakistan Match at Nassau County#PakvsInd pic.twitter.com/qs2qmeRh60
ഒരു പന്ത് പോലും എറിയാന് സാധിക്കാതെ വന്നാല് മത്സരം ഉപേക്ഷിക്കും. ഇരുടീമുകള്ക്കും കുറഞ്ഞത് അഞ്ച് ഓവറെങ്കിലും ബാറ്റ് ചെയ്യാനായില്ലെങ്കിലും മത്സരം ഉപേക്ഷിക്കേണ്ടിവരും. കളി മുടങ്ങിയാല് 90 മിനിറ്റ് അധിക സമയം ഐസിസി അനുവദിച്ചിട്ടുണ്ട്. മഴ നില്ക്കാതെ വന്നാല് മാത്രമെ കളി പൂര്ണമായി ഉപേക്ഷിക്കു. അങ്ങനെ വന്നാല് ഇരു ടീമുകള്ക്കും ഓരോ പോയിന്റ് വീതം കിട്ടും. ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്ക്കു റിസര്വ് ദിനമില്ല.