'എന്റെ ഏഴ് റണ്സിന്റെ വില മനസ്സിലായില്ലേ'; പാകിസ്താനെതിരായ വിജയത്തിന് ശേഷം സിറാജ്

ടി20യില് മൂന്നാമത്തെ മാത്രം തവണയാണ് സിറാജ് ബാറ്റുചെയ്യുന്നത്

dot image

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പില് പാകിസ്താനെതിരെ വിജയത്തില് തന്റെ നിര്ണായക സംഭാവനയില് സന്തോഷം പ്രകടിപ്പിച്ച് ഇന്ത്യന് പേസര് മുഹമ്മദ് സിറാജ്. ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് വേണ്ടി 11-ാം നമ്പറില് ക്രീസിലെത്തിയ സിറാജ് ഏഴ് പന്തില് പുറത്താകാതെ ഏഴ് റണ്സാണ് എടുത്തത്. പിന്നീട് ഇന്ത്യ ആറ് റണ്സിന്റെ വിജയത്തില് നിര്ണായകമായത് സിറാജിന്റെ സംഭാവനയായിരുന്നു. ഇപ്പോള് തന്റെ നിര്ണായക ബാറ്റിങ് പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.

'ഞാന് നെറ്റ്സില് ഒരുപാട് പരിശീലിച്ചു. ഐപിഎല്ലില് പോലും നന്നായി ബാറ്റിങ് പരിശീലനം നടത്തിയിരുന്നു. കാരണം എല്ലാത്തിന്റെയും അവസാനം വാലറ്റക്കാര് എത്ര റണ്സ് നേടിയാലും അത് നിര്ണായകമാവാറുണ്ട്. പാകിസ്താനെതിരായ മത്സരത്തിലും എന്റെ ഏഴ് റണ്സ് എത്ര പ്രധാനമാണെന്ന് വ്യക്തമായതാണ്. ആ ഏഴ് റണ്ണുകളിലും വിജയത്തിലും ഞാന് സന്തോഷിക്കുന്നു', ബിസിസിഐ പുറത്തുവിട്ട ഒരു വീഡിയോയില് സിറാജ് പറഞ്ഞു.

ടി20യില് മൂന്നാമത്തെ മാത്രം തവണയാണ് സിറാജ് ബാറ്റുചെയ്യുന്നത്. ഏഴ് പന്തുകള് നേരിട്ട സിറാജ് മൂന്ന് ഡബിളും ഒരു സിംഗിളും സഹിതമാണ് ഏഴ് റണ്സെടുത്തത്. പാക് പേസര്മാരുടെ യോര്ക്കറുകളെ അതിജീവിച്ച സിറാജ് ഇന്ത്യന് സ്കോര് 119ലെത്തിക്കാന് നിര്ണായകപങ്കുവഹിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us