ന്യൂയോർക്ക്: വിജയം കയ്യകലെ നിൽക്കെ ടി20 ലോകകപ്പില് ദക്ഷിണാഫ്രിക്കയ്ക്കെതിരെ പടിക്കല് കലമുടച്ച് ബംഗ്ലാദേശ്. ന്യൂയോര്ക്ക്, നാസൗ കൗണ്ടി സ്റ്റേഡിയത്തില് നടന്ന മത്സരത്തില് നാല് റണ്സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ ദക്ഷിണാഫ്രിക്ക് ആറ് വിക്കറ്റ് നഷ്ടത്തില് 113 റണ്സാണ് നേടിയത്. 46 റണ്സ് നേടിയ ഹെന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്. മറുപടി ബാറ്റിംഗില് ബംഗ്ലാദേശിന് ഏഴ് വിക്കറ്റ് നഷ്ടത്തില് 109 റണ്സെടുക്കാനാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് നേടിയ കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കന് ബൗളര്മാര്മാരിൽ തിളങ്ങി. ജയത്തോടെ ദക്ഷിണാഫ്രിക്ക സൂപ്പര് എട്ടിലെത്തുന്ന ആദ്യ ടീമായി.
നേരത്തെ ക്ലാസന് പുറമെ ഡേവിഡ് മില്ലറും (29) ക്വിന്റണ് ഡി കോക്കും (18) മാത്രമാണ് ദക്ഷിണാഫ്രിക്കൻ നിരയിൽ രണ്ടക്കം കടന്നത്. മോശം തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയുടെത്. നാല് ഓവര് പൂര്ത്തിയാവുന്നതിന് മുമ്പ് തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് നാല് വിക്കറ്റുകള് നഷ്ടമായയി. അപ്പോള് സ്കോര്ബോര്ഡില് വെറും 23 റണ്സ് മാത്രം. ബംഗ്ലാദേശിന് വേണ്ടി തന്സിം ഹസന് സാക്കിബ് മൂന്ന് വിക്കറ്റെടുത്തു. ടസ്കിന് അഹമ്മദിന് രണ്ട് വിക്കറ്റുണ്ട്. മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവുമായി ദക്ഷിണാഫ്രിക്കയ്ക്ക് ആറ് പോയിന്റും രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു വിജയവും ഒരു തോൽവിയുമായി ബംഗ്ലാദേശിന് രണ്ട് പോയിന്റുമാണുള്ളത്.
സിറാജ് ചെയ്തത് ക്ഷമിക്കാനാവാത്ത തെറ്റ്: സുനിൽ ഗാവസ്കർ