ആറാം ഓവറിൽ കളി ജയിച്ച് ഓസ്ട്രേലിയ; ഗ്രൂപ്പ് ബിയിൽ നിന്ന് സൂപ്പർ എട്ടിലേക്ക്

ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം സൂപ്പർ എട്ട് ഉറപ്പാക്കിയ മറ്റൊരു ടീമായി ഓസ്ട്രേലിയ മാറി

dot image

ന്യൂയോർക്ക്: ടി20 ലോകകപ്പ് മത്സരത്തിൽ വെറും 34 പന്തിൽ കളി തീർത്ത് ഓസ്ട്രേലിയ സൂപ്പർ എട്ടിൽ. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്ക് ശേഷം സൂപ്പർ എട്ട് ഉറപ്പാക്കിയ മറ്റൊരു ടീമായി ഓസ്ട്രേലിയ മാറി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നമീബിയയെ ഓസ്ട്രേലിയ 72 റണ്സിലാണ് പുറത്താക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ 5.4 ഓവറില് കളി ജയിച്ചു. നാലോവറില് 12 റണ്സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള് പിഴുത ആദം സാംബയാണ് നമീബിയയെ തകര്ത്തത്.

17 പന്തില് 34 റണ്സ് നേടിയ ട്രാവിസ് ഹെഡ്, എട്ടു പന്തില് 20 റണ്സ് നേടിയ ഡേവിഡ് വാര്ണര്, ഒന്പത് പന്തില് 18 റണ്സ് നേടിയ മിച്ചല് മാര്ഷ് എന്നിവരുടെ കൂറ്റനടികള് ഓസ്ട്രേലിയന് ജയം അനായാസമാക്കി. നേരത്തേ നമീബിയക്കുവേണ്ടി ക്യാപ്റ്റന് ജെറാര്ഡ് ഇറാസ്മസ് (43 പന്തില് 36) നേരത്തെ ഒറ്റയാള് പോരാട്ടം നടത്തിയിരുന്നു. ഒന്പതാമതായാണ് ഇറാസ്മസ് പുറത്തായത്. ഇറാസ്മസിനെ കൂടാതെ ഓപ്പണര് മൈക്കല് വാന് ലിന്ജന് (10) ഒഴിച്ച് നമീബിയയില് മറ്റാരും രണ്ടക്കം കടന്നില്ല. ഓസ്ട്രേലിയന് നിരയില് ഡേവിഡ് വാര്ണറാണ് പുറത്തായ ഏക ബാറ്റര്. മൂന്ന് കളിയിൽ മൂന്ന് വിജയവുമായി ആറ് പോയിന്റാണ് ഓസ്ട്രേലിയക്കുള്ളത്. മൂന്ന് കളിയിൽ ഒരു വിജയവുമായി നമീബിയക്ക് രണ്ട് പോയിന്റും.

ഇരട്ട ഗോളിൽ വരവറിയിച്ച് റൊണാൾഡോ; പോർച്ചുഗൽ യൂറോകപ്പിന് തയ്യാർ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us