ട്വൻ്റി 20 ലോകകപ്പിൽ ബാറ്റര്മാരുടെ ശവപ്പറമ്പായ സ്റ്റേഡിയം പൊളിക്കുന്നു; ബുള്ഡോസറുകള് റെഡി

സ്റ്റേഡിയം പൊളിക്കാനായി പുറത്ത് നിരനിരയായി ബുള്ഡോസറുകള് നിര്ത്തിയിട്ടതിന്റെ വീഡിയോ ഇപ്പോള് സാമൂഹ മാധ്യമങ്ങളില് വൈറലാണ്

dot image

ന്യൂയോര്ക്ക്: ട്വന്റി 20 ലോകകപ്പില് ബൗളര്മാരുടെ പറുദീസയും ബാറ്റര്മാരുടെ ശവപ്പറമ്പുമായി മാറിയ നസ്സൗ സ്റ്റേഡിയം പൊളിച്ചുനീക്കുന്നു. ഇതിനോടകം തന്നെ നിരവധി ത്രില്ലര് പോരാട്ടങ്ങള് ഈ സ്റ്റേഡിയത്തിൽ അരങ്ങേറിയിരുന്നു. ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ നസ്സൗ സ്റ്റേഡിയം പൊളിച്ചുനീക്കുന്നതിന്റെ പ്രാരംഭ നടപടികള് ആരംഭിച്ചു.

സ്റ്റേഡിയം പൊളിക്കാനായി പുറത്ത് നിരനിരയായി ബുള്ഡോസറുകള് നിര്ത്തിയിട്ടതിന്റെ വീഡിയോ ഇപ്പോള് സാമൂഹ മാധ്യമങ്ങളില് വൈറലാണ്. സ്റ്റേഡിയം പൂര്ണമായി ഒഴിവാക്കില്ല. പ്രാദേശിക ടീമുകള്ക്കും ക്രിക്കറ്റ് പരിശീലിക്കുന്നവര്ക്ക് ഗ്രൗണ്ട് ഇനിയും ഉപയോഗിക്കാം. പഴയത് പോലെ ഗ്രൗണ്ട് പൊതുജനങ്ങള്ക്ക് സൗജന്യമായി തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്റ്റേഡിയം പൊളിച്ചുനീക്കുന്നത് എന്നാണ് അധികൃതരുടെ വാദം. ഇതോടെ പ്രാദേശിക ക്രിക്കറ്റ് ക്ലബുകള്ക്ക് പഴയത് പോലെ പ്രദേശത്ത് കളിക്കാന് സാധിക്കും. ഇത് മേഖലയില് കായികരംഗത്തെ ജനപ്രീതി വര്ധിപ്പിക്കാനും പ്രാദേശിക പ്രതിഭകളെ വളര്ത്തിയെടുക്കാനും വേദിയൊരുക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്.

എന്താണ് ഡ്രോപ്പ്-ഇന് പിച്ച്?; ബാറ്റര്മാരെ വെള്ളം കുടിപ്പിക്കുന്ന പിച്ചുകളെ കുറിച്ച് അറിയാം

ലോകകപ്പില് ഏറ്റവും കൂടുതല് ചര്ച്ച ചെയ്യപ്പെട്ട പിച്ചാണ് ന്യൂയോര്ക്കിലെ നസ്സൗ കൗണ്ടി ക്രിക്കറ്റ് സ്റ്റേഡിയം. ലോകകപ്പിന് വേണ്ടി അഞ്ച് മാസം മുന്പ് താത്ക്കാലികമായി തയ്യാറാക്കിയ സ്റ്റേഡിയമാണിത്. ഇന്ത്യയും ആതിഥേയരായ അമേരിക്കയും തമ്മില് കഴിഞ്ഞ ദിവസം നടന്ന പോരാട്ടമാണ് ഈ സ്റ്റേഡിയത്തില് അവസാനം നടന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ എട്ട് മത്സരങ്ങളാണ് ഇവിടെ നടന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us