കിങ്സ്ടൗണ്: ട്വന്റി 20 ലോകകപ്പില് ബംഗ്ലാദേശിനെതിരെ നെതര്ലന്ഡ്സിന് 160 റണ്സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 159 റണ്സ് അടിച്ചുകൂട്ടി. അര്ദ്ധ സെഞ്ച്വറിയുമായി പുറത്താവാതെ നിന്ന സ്റ്റാര് ഓള്റൗണ്ടര് ഷാക്കിബ് അല് ഹസന്റെ ഇന്നിങ്സാണ് ബംഗ്ലാദേശിന് തുണയായത്. താരം 46 പന്തില് പുറത്താകാതെ 64 റണ്സെടുത്തു.
ICC Men's T20 World Cup
— Bangladesh Cricket (@BCBtigers) June 13, 2024
Bangladesh 🆚 Netherlands
Netherlands need 160 runs to win#BCB #Cricket #BANvNED #T20WorldCup pic.twitter.com/MVzHXOGl3V
വെസ്റ്റ് ഇന്ഡീസിലെ കിങ്സ്ടൗണില് നടന്ന മത്സരത്തില് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് മോശം തുടക്കമാണ് ലഭിച്ചത്. നാലാം ഓവറിനുള്ളില് ബംഗ്ലാദേശിന്റെ രണ്ട് വിക്കറ്റുകള് നഷ്ടമായി. ക്യാപ്റ്റന് നജ്മുല് ഹുസൈന് ഷാന്റോ (1), ലിറ്റണ് ദാസ് (1) എന്നിവരാണ് പുറത്തായത്.
ഷാക്കിബ് 46 പന്തില് 64 റണ്സുമായി പുറത്താവാതെ നിന്നപ്പോള് തന്സിദ് ഹസന്, മഹമദ് ഉല്ല എന്നിവര് മികച്ച പിന്തുണയേകി. തന്സിദ് ഹസന് 26 പന്തില് നിന്ന് 35 റണ്സെടുത്തു. 21 പന്തുകള് നേരിട്ട മഹമ്മദുള്ള രണ്ടു വീതം സിക്സും ഫോറുമടക്കം 25 റണ്സെടുത്തു.
ഫ്ളോറിഡയില് വെള്ളപ്പൊക്കം; പാകിസ്താന്റെ സൂപ്പർ എയ്റ്റ് പ്രവേശം ത്രിശങ്കുവില്14-ാം ഓവറില് ഷാക്കിബ്- മഹമ്മദുള്ള സഖ്യം ബംഗ്ലാദേശിനെ 100 കടത്തി. 18-ാം ഓവറില് പോളിനെ പറത്താന് ശ്രമിച്ച് മഹമ്മദുള്ള (21 പന്തില് 25) വീണു. അവസാന ഓവറില് ബംഗ്ലാദേശിനെ ഷാക്കിബ് 150 കടത്തി. 7 പന്തില് 14* റണ്സുമായി ജേക്കര് അലിയും പുറത്താവാതെ നിന്നു. നെതര്ലന്ഡ്സിന് വേണ്ടി ആര്യന് ദത്തും പോള് വാന് മീകെരെനും രണ്ട് വീതം വിക്കറ്റുകള് വീഴ്ത്തി.