നെറ്റ് റണ്റേറ്റ് കൃത്രിമത്വം; ക്രിക്കറ്റിന്റെ മാന്യതയ്ക്ക് എതിരെന്ന് പാറ്റ് കമ്മിന്സ്

കൃത്രിമത്വം നടന്നെന്ന് തെളിഞ്ഞാല് മിച്ചല് മാര്ഷിന് വിലക്ക് നേരിടേണ്ടി വരും

dot image

പോര്ട്ട് ഓഫ് സ്പെയിന്: ട്വന്റി 20 ലോകകപ്പില് നെറ്റ് റണ്റേറ്റില് കൃത്രിമത്വം നടത്തിയെന്ന ആരോപണം തള്ളി ഓസ്ട്രേലിയന് താരം പാറ്റ് കമ്മിന്സ്. ഇത് ക്രിക്കറ്റിന്റെ മാന്യതയ്ക്ക് എതിരെന്നാണ് താരം പറഞ്ഞത്. ഓരോ തവണ കളത്തില് ഇറങ്ങുമ്പോഴും മികച്ച പ്രകടനം പുറത്തെടുക്കണമെന്നാണ് ആഗ്രഹിക്കേണ്ടത്. മറ്റേതൊരു സമീപനവും തെറ്റാണ്. നെറ്റ് റണ്റേറ്റിനെക്കുറിച്ച് ഓസ്ട്രേലിയന് ടീം ചിന്തിക്കുന്നില്ലെന്നും കമ്മിന്സ് പ്രതികരിച്ചു.

താന് ജോഷ് ഹേസല്വുഡുമായി സംസാരിച്ചു. ജോഷിന്റെ വാക്കുകളാണ് വിവാദങ്ങള്ക്ക് കാരണമായത്. ഒരല്പ്പം തമാശയായി മാത്രമാണ് അയാള് ഇക്കാര്യത്തെപ്പറ്റി പറഞ്ഞത്. അത് തെറ്റിദ്ധരിക്കപ്പെട്ടു. സ്കോട്ട്ലാന്ഡ് ഈ ടൂര്ണമെന്റില് നന്നായി കളിക്കുന്നുണ്ട്. അത് ഓസ്ട്രേലിയന് ടീമിന് ബുദ്ധിമുട്ടായിരിക്കും. എങ്കിലും ഓസ്ട്രേലിയന് ക്രിക്കറ്റിന്റെ നിലപാടുകളില് മാറ്റമുണ്ടാകില്ലെന്ന് കമ്മിന്സ് വ്യക്തമാക്കി.

ആരാണ് വിരേന്ദര് സെവാഗ്?; ഇന്ത്യന് മുന് താരത്തോട് ഷക്കീബ് അല് ഹസന്

ഈ ടൂര്ണമെന്റില് ഇംഗ്ലണ്ടിനെതിരെ വീണ്ടുമൊരു മത്സരത്തിന് സാധ്യതയുണ്ട്. ട്വന്റി 20 ക്രിക്കറ്റില് ഓസ്ട്രേലിയയ്ക്ക് ഇംഗ്ലണ്ടിനെ നേരിടാന് ബുദ്ധിമുട്ടാണ്. അവരെ പുറത്താക്കാന് ഒരവസരം ലഭിച്ചാല് തീര്ച്ചയായും ഓസ്ട്രേലിയ അത് ഉപയോഗിക്കുമെന്നാണ് ഹേസല്വുഡ് പ്രതികരിച്ചത്. എന്നാല് താരത്തിന്റെ വാക്കുകള് ഓസ്ട്രേലിയന് നായകന് മിച്ചല് മാര്ഷിനാണ് പണിയായത്. നെറ്റ് റണ്റേറ്റില് കൃത്രിമത്വം നടന്നെന്ന് തെളിഞ്ഞാല് മിച്ചല് മാര്ഷ് സൂപ്പര് എട്ടിലെ രണ്ട് മത്സരങ്ങളില് വിലക്ക് നേരിടേണ്ടി വരും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us