പോര്ട്ട് ഓഫ് സ്പെയിന്: ഓസ്ട്രേലിയന് ക്രിക്കറ്റില് നെറ്റ് റണ്റേറ്റ് വിവാദം പുകയുന്നതിനിടെ പ്രതികരണവുമായി സ്കോട്ട്ലാന്ഡ് ഓപ്പണിംഗ് ബാറ്റര് മൈക്കല് ജോണ്സ്. ഹേസല്വുഡിന്റെ വാക്കുകള് താന് കേട്ടതാണ്. അതുകേട്ടപ്പോള് ചിരി വന്നു. തനിക്ക് ഓസ്ട്രേലിയന് താരങ്ങളില് ആരെയും അറിയില്ല. എന്നാല് ഇത്തരം ഒരു ചര്ച്ചയില് സ്കോട്ട്ലാന്ഡ് ക്രിക്കറ്റിനെ പ്രതിപാദിച്ചതില് സന്തോഷമുണ്ടെന്ന് താരം പ്രതികരിച്ചു.
ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള പോരാട്ടം ആവേശകരമാണ്. അവര്ക്ക് തമ്മില് മത്സരിക്കുമെങ്കില് അത് ക്രിക്കറ്റ് ലോകത്തിന് സന്തോഷമാകും. അതില് സ്കോട്ട്ലാന്ഡ് ടീമിന് പ്രശ്നമില്ല. വേണമെങ്കിൽ ഓസ്ട്രേലിയയ്ക്ക് ഡേവിഡ് വാര്ണറിന് ആദ്യ ഓവര് പന്തെറിയാന് നല്കാം. അത് രസകരമായിരിക്കുമെന്നും മൈക്കല് ജോണ്സ് വ്യക്തമാക്കി.
നെറ്റ് റണ്റേറ്റ് കൃത്രിമത്വം; ക്രിക്കറ്റിന്റെ മാന്യതയ്ക്ക് എതിരെന്ന് പാറ്റ് കമ്മിന്സ്ബാബർ രാജാവല്ല, വ്യാജൻ; വിമർശനവുമായി പാകിസ്താൻ മുൻ താരംടൂർണമെന്റിൽ ഒരിക്കൽകൂടെ ഇംഗ്ലണ്ടിനെ നേരിടേണ്ടി വന്നേക്കാമെന്ന് ഓസ്ട്രേലിയൻ താരം ജോസ് ഹേസൽവുഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇംഗ്ലണ്ടിനെ ഒഴിവാക്കാൻ ശ്രമങ്ങൾ നടത്തുമെന്ന ഹേസൽവുഡിന്റെ വാക്കുകൾ വിവാദമായി. നെറ്റ് റൺറേറ്റിൽ കൃത്രിമത്വം നടത്തുമെന്നാണ് താരം ഉദ്ദേശിച്ചതെന്നാണ് ക്രിക്കറ്റ് ലോകത്തെ ചർച്ച. എങ്കിലും ഒമാനെ തകർത്തെറിഞ്ഞ ഇംഗ്ലണ്ട് നെറ്റ് റൺറേറ്റിൽ ഏറെ മുന്നിലെത്തി. ഞായറാഴ്ച രാവിലെയാണ് ഓസ്ട്രേലിയയും സ്കോട്ട്ലാന്ഡും തമ്മിലുള്ള മത്സരം.