ഫ്ളോറിഡ: ട്വന്റി 20 ലോകകപ്പില് മോശം ഫോമിലാണ് ഇന്ത്യയുടെ മുന് ക്യാപ്റ്റനും സ്റ്റാര് ബാറ്ററുമായ വിരാട് കോഹ്ലി. ഐപിഎല്ലിലെ മികച്ച ഫോം ലോകകപ്പില് തുടരാന് കോഹ്ലിക്ക് സാധിച്ചിരുന്നില്ല. ഗ്രൂപ്പ് ഘട്ടങ്ങളിലെ മൂന്ന് മത്സരങ്ങളിലും കോഹ്ലി ബാറ്റിങ്ങില് പരാജയമായിരുന്നു. ഇപ്പോള് കോഹ്ലിയുടെ മോശം ഫോമിനെക്കുറിച്ച് സഹതാരം ശിവം ദുബെയുടെ പ്രതികരണമാണ് വൈറലാവുന്നത്.
കോഹ്ലിയുടെ മോശം ഫോമില് ഇന്ത്യന് ടീം അത്രകണ്ട് ആശങ്കയില് അല്ലെന്നാണ് ദുബെയുടെ മറുപടി സൂചിപ്പിക്കുന്നത്. കോഹ്ലിയെക്കുറിച്ച് സംസാരിക്കാന് ഞാന് ആരാണെന്നായിരുന്നു ദുബെയുടെ മറുചോദ്യം. 'മൂന്ന് മത്സരങ്ങളില് റണ്സ് നേടിയിട്ടില്ലെങ്കില് അടുത്ത മൂന്ന് മത്സരങ്ങളില് സെഞ്ച്വറിയടിക്കാന് കഴിവുള്ള താരമാണ് അദ്ദേഹം. അക്കാര്യത്തില് മറ്റൊരു ചര്ച്ചയുടെ പോലും ആവശ്യമില്ല. വിരാട് കോഹ്ലിയുടെ പ്രകടനവും മികവും നമുക്കെല്ലാവര്ക്കും അറിയാവുന്നതാണ്', ദുബെ പറഞ്ഞു.
കോഹ്ലിയെയും രോഹിത്തിനെയും അനായാസം പുറത്താക്കിയിരുന്നെന്ന് അവൻ കൊച്ചുമക്കളോട് പറയും: ഗാവസ്കർഐപിഎല്ലില് ഓറഞ്ച് ക്യാപ്പ് ജേതാവായ കോഹ്ലി ലോകകപ്പില് ഇതുവരെ വളരെ മോശം പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. അയര്ലന്ഡിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില് കേവലം ഒരു റണ് മാത്രമായിരുന്നു കോഹ്ലി സ്വന്തമാക്കിയത്. ശേഷം പാകിസ്ഥാനെതിരായ മത്സരത്തില് 4 റണ്സിന് കോഹ്ലി കൂടാരം കയറുകയുണ്ടായി. ഇപ്പോള് അമേരിക്കക്കെതിരെ ഗോള്ഡന് ഡക്കായി ആണ് താരം മടങ്ങിയത്. ഇതിന് ശേഷം കോഹ്ലിയെ ഓപ്പണിങ് ഇറക്കുന്നതിനെ സംബന്ധിച്ച് വലിയ രീതിയിലുള്ള വിമര്ശനങ്ങള് പൊട്ടിപ്പുറപ്പെട്ടിരുന്നു.