ഫ്ലോറിഡ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ മാറ്റം നിർദ്ദേശിച്ച് ഇന്ത്യൻ മുൻ താരം എസ് ശ്രീശാന്ത്. വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തിന് ഏത് റോളിലും തിളങ്ങാൻ കഴിയും. വ്യത്യസ്തമായ പൊസിഷനുകളിൽ അയാൾ ബാറ്റ് ചെയ്യുന്നത് നാം കണ്ടിട്ടുള്ളതാണ്. റിഷഭ് അത്രമേൽ മികച്ച താരമാണ്. വിരാട് കോഹ്ലി മൂന്നാം നമ്പറിലേക്ക് മടങ്ങിയെത്തിയാൽ തന്റെ സ്ഥാനം മാറുന്നതിൽ റിഷഭിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ശ്രീശാന്ത് പറഞ്ഞു.
ഗ്രൗണ്ടോ സാഹചര്യമോ ബൗളർ ആരെന്നോ നോക്കുന്ന താരമല്ല പന്ത്. ബോൾ വരുമ്പോൾ അടിച്ചുതകർക്കുയാണ് അയാളുടെ ലക്ഷ്യം. യുവതാരങ്ങൾ പന്തിനെ കണ്ട് പഠിക്കണം. അയാൾക്ക് വിരാട് കോഹ്ലിയെ ഇഷ്ടമാണ്. വിരാട് റൺസ് അടിച്ചുകൂട്ടുന്നത് കാണാൻ പന്ത് ഇഷ്ടപ്പെടുന്നു. എപ്പോൾ ബാറ്റിംഗിനെത്തിയാലും ആദ്യ ബോളിൽ തന്നെ റിവേഴ്സ് സ്വീപ്പ് ചെയ്യാനാണ് അയാൾ ആഗ്രഹിക്കുന്നതെന്ന് ശ്രീശാന്ത് പ്രതികരിച്ചു.
ഡേവിഡ് വാര്ണറിന് ആദ്യ ഓവര് നൽകാം; പ്രതികരിച്ച് സ്കോട്ട്ലാന്ഡ് താരംട്വന്റി 20 ലോകകപ്പിൽ മൂന്ന് മത്സരങ്ങളിലും തിളങ്ങാൻ വിരാട് കോഹ്ലിക്ക് കഴിഞ്ഞില്ല. ഇതുവരെ അഞ്ച് റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ വിരാട് മൂന്നാം നമ്പറിലേക്ക് മടങ്ങണമെന്ന് ക്രിക്കറ്റ് ലോകത്ത് ആവശ്യമുയരുകയാണ്. താരം മൂന്നാം നമ്പറിലേക്ക് എത്തിയാൽ ബാറ്റിംഗ് ഓഡറിൽ സമ്പൂർണ്ണ മാറ്റം ഉണ്ടായേക്കും.