ഡിആർഎസിന് ഡ്രെസ്സിംഗ് റൂം സഹായം?; ടി20 ലോകകപ്പിൽ വിവാദം

ഡിആർഎസിന് അനുവദിക്കുന്ന 15 സെക്കന്റും റിവ്യൂ നൽകുമ്പോൾ കഴിഞ്ഞിരുന്നു.

dot image

ഫ്ലോറിഡ: ട്വന്റി 20 ലോകകപ്പിൽ ഡിആർഎസ് വിവാദം. ഇന്ന് പുലർച്ചെ നടന്ന ബംഗ്ലാദേശ്-നേപ്പാൾ മത്സരത്തിനിടെയാണ് സംഭവം. ബംഗ്ലാദേശ് ബാറ്റിംഗിന്റെ 14-ാം ഓവറിലെ ആദ്യ പന്തിൽ തൻസീം ഹസൻ വിക്കറ്റിന് മുന്നിൽ കുടുങ്ങി. സന്ദീപ് ലാമിച്ചാനെ ആയിരുന്നു ബൗളർ. അമ്പയർ ഔട്ട് വിധിച്ചതോടെ തൻസീം മടങ്ങാൻ തുടങ്ങി. എന്നാൽ ഈ സമയം മറുവശത്ത് ഉണ്ടായിരുന്ന ജാക്കർ അലി ഡ്രെസ്സിംഗ് റൂമിലേക്ക് നോക്കി നിൽക്കുകയായിരുന്നു.

ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന തൻസീമിനെ ജാക്കർ പിടിച്ചുനിർത്തുകയും റിവ്യൂ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഡിആർഎസിന് അനുവദിക്കുന്ന 15 സെക്കന്റും റിവ്യൂ നൽകുമ്പോൾ കഴിഞ്ഞിരുന്നു. എങ്കിലും ബംഗ്ലാദേശ് താരങ്ങളുടെ റിവ്യൂ അഹ്സൻ റാസ തേർഡ് അമ്പയറിന് വിട്ടുകൊടുത്തു. തൻസീം ഹസൻ ഔട്ടല്ലെന്നായിരുന്നു മൂന്നാം അമ്പയറുടെ തീരുമാനം.

ഇന്ത്യ, യുഎസ്എ ടീമുകൾക്കെതിരെ ഒരു തെറ്റ് പറ്റി: ബാബർ അസം

2017ൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിൽ സമാന വിവാദമുണ്ടായിരുന്നു. ഉമേഷ് യാദവിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയ സ്റ്റീവ് സ്മിത്ത് അന്ന് ഡിആർഎസിനായി ഡ്രെസ്സിംഗ് റൂമിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നീല് ലോംഗ് ഇടപെട്ട് ഡ്രെസ്സിംഗ് റൂം സഹായം ഒഴിവാക്കി. പിന്നാലെ സ്മിത്തിന് വിക്കറ്റും നഷ്ടമായി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us