കിവീസ് കുപ്പായത്തില് ഇനി വില്യംസണില്ലേ?; നായക സ്ഥാനം രാജിവെച്ചു, കരാര് പുതുക്കില്ലെന്ന് തീരുമാനം

2024 ടി 20 ലോകകപ്പില് ന്യൂസിലന്ഡ് സൂപ്പര് 8 കാണാതെ പുറത്താവുകയായിരുന്നു

dot image

വെല്ലിങ്ടണ്: ന്യൂസിലാന്ഡ് നായകസ്ഥാനമൊഴിഞ്ഞ് കെയ്ന് വില്യംസണ്. ടി 20 ലോകകപ്പില് സൂപ്പര് 8 കാണാതെ കിവീസ് പുറത്തായതിന് പിന്നാലെയാണ് കടുത്ത തീരുമാനവുമായി കെയ്ന് രംഗത്തുവന്നത്. ദേശീയ ടീമുമായുള്ള വരും സീസണിലെ കരാര് പുതുക്കില്ലെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

കുടുംബത്തോടൊപ്പം കൂടുതല് സമയം ചിലവഴിക്കുന്നതിനാണ് താല്ക്കാലികമായ മാറിനില്ക്കലെന്ന് വില്യംസണ് വ്യക്തമാക്കിയിട്ടുണ്ട്. ന്യൂസിലന്ഡിന് വേണ്ടി കളിക്കാന് സാധിച്ചത് വലിയ കാര്യമായാണ് കാണുന്നതെന്നും താരം പറഞ്ഞു. വില്യംസണിനെ കൂടാതെ ലോക്കി ഫെര്ഗൂസനും ദേശീയ ടീമുമായുള്ള കരാര് പുതുക്കില്ലെന്ന് വ്യക്തമാക്കി രംഗത്തുവന്നിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ടി 20 ലോകകപ്പിലും ന്യൂസിലാന്ഡ് സെമിഫൈനല് വരെ എത്തിയിരുന്നു. എന്നാല് 2024 ടി 20 ലോകകപ്പില് ന്യൂസിലന്ഡ് സൂപ്പര് 8 കാണാതെ പുറത്താവുകയായിരുന്നു. ഗ്രൂപ്പ് സിയില് രണ്ട് വിജയവും രണ്ട് പരാജയവുമായാണ് ന്യൂസിലന്ഡ് ആദ്യ റൗണ്ടില് തന്നെ പുറത്തായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us