വിൻഡീസിന് ഇംഗ്ലീഷ് മറുപടി; ആധികാരികം ഈ വിജയം

ഫിൽ സോൾട്ടിന്റെ നേതൃത്വത്തിലായിരുന്നു ഇംഗ്ലീഷ് വെടിക്കെട്ട്.

dot image

സെന്റ് ലൂസിയ: ട്വന്റി 20 ലോകകപ്പ് സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇംഗ്ലണ്ടിന് വിജയം. എട്ട് വിക്കറ്റിന്റെ ആധികാരിക വിജയമാണ് ഇംഗ്ലീഷ് സംഘം നേടിയത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നാല് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. മറുപടി പറഞ്ഞ ഇംഗ്ലണ്ട് 17.3 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.

ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗിനിറങ്ങി. എന്നാൽ മികച്ച തുടക്കമാണ് വെസ്റ്റ് ഇൻഡീസിന് ലഭിച്ചത്. ബ്രണ്ടൻ കിംഗ് 23 റിട്ടയർഡ് ഹർട്ട്, ജോൺസൺ ചാൾസ് 38, നിക്കോളാസ് പുരാൻ 36, റോവ്മാൻ പവൽ 36, ഷെര്ഫെയ്ന് റൂതര്ഫോര്ഡ് പുറത്താകാതെ 28 എന്നിവരുടെ പ്രകടനം വിൻഡീസിനെ മികച്ച സ്കോറിലേക്കെത്തിച്ചു. പക്ഷേ ഇംഗ്ലണ്ട് തിരിച്ചടിച്ചതോടെ വിൻഡീസിന് കാര്യങ്ങൾ കൈവിട്ടുപോയി.

ടീമിൽ ഒരു മാറ്റം; സ്ഥിരീകരിച്ച് രാഹുൽ ദ്രാവിഡ്

ഫിൽ സോൾട്ടിന്റെ നേതൃത്വത്തിലായിരുന്നു ഇംഗ്ലീഷ് വെടിക്കെട്ട്. സോൾട്ട് പുറത്താകാതെ 87 റൺസെടുത്തു. ജോസ് ബട്ലർ 25, മൊയീൻ അലി 13 എന്നിവർ പിന്തുണ നൽകി. ജോണി ബെർസ്റ്റോ പുറത്താകാതെ 48 റൺസ് കൂടി നേടിയതോടെ അതിവേഗം ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. ഗ്രൂപ്പിൽ അമേരിക്ക, ദക്ഷിണാഫ്രിക്ക തുടങ്ങിയവരാണ് ഇംഗ്ലണ്ടിന്റെ മറ്റ് എതിരാളികൾ.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us