ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയ-സ്കോട്ട്ലൻഡ് മത്സരം ഇംഗ്ലണ്ടിനും നിർണായകമായിരുന്നു. ഈ മത്സരത്തിനിടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്സ്വെൽ. ഓസ്ട്രേലിയയ്ക്ക് വിജയിക്കാൻ മൂന്ന് പന്തിൽ മൂന്ന് റൺസ് വേണമായിരുന്നു. അപ്പോഴാണ് ടിം ഡേവിഡിന്റെ ക്യാച്ച് സ്കോട്ലാൻഡ് ഫീൽഡർ വിട്ടുകളഞ്ഞത്. അങ്ങനെ സംഭവിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോയെന്ന് മാക്സ്വെൽ ചോദിച്ചു.
ആ സമയത്ത് ഇംഗ്ലണ്ട് ക്യാമ്പിൽ വലിയ ശബ്ദങ്ങളുണ്ടായി. ചിലർ മടക്കയാത്രയ്ക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നു. എന്നാൽ ചിലർ അത് ക്യാൻസൽ ചെയ്യുന്നു. ഇംഗ്ലണ്ട് ടീമിൽ നിന്ന് ഒന്ന് രണ്ട് സന്ദേശം ഓസ്ട്രേലിയൻ താരങ്ങൾക്ക് ലഭിച്ചു. സത്യത്തിൽ ഇംഗ്ലണ്ടിനെ പുറത്താക്കാനാണോ ഓസ്ട്രേലിയ കളിക്കുന്നത്. ഇത്തരമൊരു സന്ദേശം ലഭിച്ചെന്നും മാക്സ്വെൽ വെളിപ്പെടുത്തി.
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനെതിരെ വിമർശനംട്വന്റി 20 ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ ഇംഗ്ലണ്ട്, ഓസ്ട്രേലിയ, സ്കോട്ലാൻഡ് ടീമുകൾ ഒരു ഗ്രൂപ്പിലായിരുന്നു. ഓസ്ട്രേലിയ തോൽവി അറിയാതെ മുന്നേറി. ഇംഗ്ലണ്ട് ഓസ്ട്രേലിയയോട് പരാജയപ്പെടുകയും നമീബയയെയും ഒമാനെയും തോൽപ്പിക്കുകയും ചെയ്തു. എന്നാൽ സ്കോട്ലൻഡിനെതിരായ മത്സരം മഴ മുടക്കി. ഇതോടെ ഓസ്ട്രേലിയ സ്കോട്ലൻഡ് മത്സരം ഇംഗ്ലണ്ടിന് നിർണായമായി. മത്സരം ഓസ്ട്രേലിയ വിജയിച്ചതോടെ ഇംഗ്ലണ്ട് സൂപ്പർ എട്ടിൽ കടന്നു.