ന്യൂഡൽഹി: ഇന്ത്യൻ പരിശീലകനായി ഗൗതം ഗംഭീർ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. പിന്നാലെ സപ്പോർട്ടിംഗ് സ്റ്റാഫിലും മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇന്ത്യയുടെ ബൗളിംഗ് പരിശീലകനെക്കുറിച്ചുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുൻ പേസർമാരായ സഹീർ ഖാൻ അല്ലെങ്കിൽ ആശിഷ് നെഹ്റ ഇവരിലൊരാൾ ഇന്ത്യൻ ടീമിന്റെ ബൗളിംഗ് പരിശീലകനാകുമെന്ന് പറയുകയാണ് പാകിസ്താൻ മുൻ താരം കമ്രാൻ അക്മൽ.
താനും ഗംഭീറും ഇപ്പോഴും മികച്ച സുഹൃത്തുക്കളാണ്. ഒരുപാട് കാലം ഞങ്ങൾ ഒരുമിച്ച് കളിച്ചിട്ടുണ്ട്. രാഹുൽ ദ്രാവിഡ് മാറുമ്പോൾ ഗംഭീറിനേക്കാൾ മികച്ച പരിശീലകനായി മറ്റാരുമില്ല. ഇന്ത്യൻ ടീമിന് വിദേശ പരിശീലകരെ വേണമെന്ന് തനിക്ക് തോന്നുന്നില്ല. ഈയൊരു സാഹചര്യത്തിൽ ഗംഭീറിനേക്കാൾ മികച്ചൊരു പരിശീലകനെ ഇന്ത്യൻ ടീമിന് ലഭിക്കില്ലെന്ന് കമ്രാൻ അക്മൽ പറഞ്ഞു.
ടീമിൽ ഒരു മാറ്റം; സ്ഥിരീകരിച്ച് രാഹുൽ ദ്രാവിഡ്ഐപിഎല്ലിൽ ഗംഭീറിന് കീഴിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് മികച്ച പ്രകടനം നടത്തി. പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്മാരാക്കി. ഇന്ത്യൻ പരിശീലകനായി ഗംഭീർ എത്തിയാൽ ബൗളിംഗ് കോച്ചായി സഹീർ ഖാനെയോ ആശിഷ് നെഹ്റയെയോ തിരഞ്ഞെടുക്കാമെന്ന് കമ്രാൻ അക്മൽ വ്യക്തമാക്കി.