'ആ വിജയ റൺ നേടേണ്ടത് ഞാനായിരുന്നു'; 2011 ലോകകപ്പ് ഫൈനൽ ഇന്നിങ്സിനെകുറിച്ച് ഗൗതം ഗംഭീർ

ചെളി പുരണ്ട ജേഴ്സിയിൽ 97 റൺസെടുത്ത ഗംഭീർ ഇന്നിങ്സ് അന്ന് ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണ്ണായകമായി

dot image

ന്യൂഡല്ഹി: 2011 ഏകദിന ലോകകപ്പ് കണ്ടവരൊന്നും മറക്കാൻ സാധ്യതയില്ലാത്ത മുഖമാണ് ഗൗതം ഗംഭീറിന്റെത്. കലാശ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ 275 റൺസ് വിജയ ലക്ഷ്യത്തിലേക്ക് വാങ്കഡെയിൽ ബാറ്റ് വീശിയ ഇന്ത്യയ്ക്ക് സച്ചിൻ ടെണ്ടുൽക്കറിനെയും വിരേന്ദർ സെവാഗിനെയും ആദ്യത്തിൽ തന്നെ നഷ്ടമായി. ശേഷം ഗംഭീറാണ് ടീമിന്റെ രക്ഷാ ദൗത്യം ഏറ്റെടുത്തിരുന്നത്. ചെളി പുരണ്ട ജേഴ്സിയിൽ 97 റൺസെടുത്ത ഗംഭീർ ഇന്നിങ്സ് അന്ന് ഇന്ത്യയുടെ കിരീട നേട്ടത്തിൽ നിർണ്ണായകമായി. എന്നാൽ വിജയ റൺ കുറയ്ക്കുന്നതിന് മുന്നേ തിസാര പെരേരയുടെ പന്തിൽ ഗംഭീറിന്റെ വിക്കറ്റ് തെറിച്ചു. അപ്രതീക്ഷിത തിരിച്ചടിയിൽ നിന്നും ടീമിനെ തിരിച്ച് കൊണ്ട് വന്ന ഗംഭീറിനെ നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ അന്ന് സ്വീകരിച്ചിരുന്നത്.

പിന്നീട് ക്രീസിലിറങ്ങിയ യുവ്രാജുമായി ചേര്ന്ന് മഹേന്ദ്ര സിങ് ധോണിയാണ് ഇന്ത്യയ്ക്ക് വേണ്ടി വിജയ റൺ നേടിയിരുന്നത്. ഇപ്പോഴിതാ തന്റെ അന്നത്തെ ചെളി പുരണ്ട ഇന്നിങ്സിനെ കറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന് ഇന്ത്യന് താരം. അന്നത്തെ മത്സരം ഫിനിഷ് ചെയ്യാന് താന് ആഗ്രഹിച്ചിരുന്നുവെന്നാണ് ഗംഭീര് പ്രതികരിച്ചത്. മറ്റൊരാള് ചെയ്യുന്നതിനേക്കാള് അത് തന്റെ ജോലിയായിരുന്നുവെന്നാണ് കരുതിയിരുന്നത് എന്നും താരം പറഞ്ഞു.

'ആ മത്സരം ഫിനിഷ് ചെയ്യാമായിരുന്നു എന്ന് ഞാന് ആഗ്രഹിച്ചിരുന്നു. മറ്റൊരാളെ ഫിനിഷ് ചെയ്യാന് വിടുന്നതിനേക്കാള് അത് എന്റെ ജോലിയായിരുന്നു. കഴിഞ്ഞ കാലത്തേക്ക് പോകാന് സാധിക്കുമായിരുന്നെങ്കില് ഞാന് ആ വിജയറണ് കുറിച്ചേനെ'. ഗംഭീര് പറഞ്ഞു. താന് എല്ലായ്പ്പോഴും ആരാധകര്ക്ക് വേണ്ടി കളിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കാറുള്ളത്. ഇന്ത്യയെ ആറ് മത്സരങ്ങളില് നയിക്കാന് സാധിച്ചെന്നും കഴിവിന്റെ പരമാവധി ചെയ്യാന് ശ്രമിച്ചിട്ടുണ്ടെന്നും ഗംഭീര് പറഞ്ഞു. അതേ സമയം ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഗംഭീറിനെ പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ടുകള്. ടി 20 ലോകകപ്പിന് പിന്നാലെ രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ഗംഭീർ എത്തുക. നേരത്തെ ടി 20 ലോകകപ്പിന് ശേഷമുള്ള സിംബാവെ പര്യേടനത്തിനുള്ള താത്കാലിക പരിശീലകനായി വിവിഎസ് ലക്ഷ്മണനെ പ്രഖ്യാപിച്ചിരുന്നു.

അയൽക്കാരെ മറികടന്ന് സെമി കടക്കാൻ ഇന്ത്യ; സഞ്ജു കളിച്ചേക്കും
dot image
To advertise here,contact us
dot image