ജയിക്കാൻ ഇതിനേക്കാൾ മികച്ച ടീമില്ല; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി മിച്ചൽ മാർഷ്

ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ഇന്ത്യൻ സംഘത്തിന്റെ മുന്നേറ്റം

dot image

കിംഗ്സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടതോടെ ഓസ്ട്രേലിയയുടെ സെമി സാധ്യതകൾക്ക് തിരിച്ചടിയേറ്റു. ഓസീസിന് സെമി കടക്കണമെങ്കിൽ അടുത്ത മത്സരത്തിൽ ഇന്ത്യയോട് ജയിച്ചേ തീരൂ. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ഇന്ത്യൻ സംഘത്തിന്റെ മുന്നേറ്റം. എന്നാൽ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ നായകൻ മിച്ചൽ മാർഷ്.

ഇന്നത്തെ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ നന്നായി കളിച്ചു. ഓസ്ട്രേലിയയുടെ പ്രകടനം മോശമായി. ആദ്യം ബൗളിംഗിന് ഇറങ്ങിയത് പിച്ചിനെ മനസിലാക്കാനാണ്. രണ്ട് ടീമുകളും ബാറ്റിംഗിൽ ബുദ്ധിമുട്ടി. ഈ ലോകകപ്പിൽ നിരവധി ടീമുകൾ അങ്ങനെ ചെയ്യുന്നുണ്ട്. എങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. അടുത്ത മത്സരത്തിൽ ഓസ്ട്രേലിയ ശക്തമായി തിരിച്ചുവരുമെന്നും മിച്ചൽ മാർഷ് പറഞ്ഞു.

നിങ്ങൾക്ക് റാഷിദ് ഖാനെ വേണോ? ചോദ്യവുമായി ജൊനാഥൻ ട്രോട്ട്

അടുത്ത മത്സരം ഇന്ത്യയ്ക്കെതിരായാണ്. എന്നാൽ മിച്ചല് മാർഷ് ഓസ്ട്രേലിയൻ ടീമിന്റെ നിലപാട് വ്യക്തമാക്കുന്നു. ഈ മത്സരം ഓസ്ട്രേലിയ വിജയിക്കണം. അതിന് ഇതിനേക്കാൾ മികച്ചൊരു ടീമില്ല. ഇന്നത്തെ മത്സരത്തിലെ മുഴുവൻ അഭിനന്ദനവും അഫ്ഗാനിസ്ഥാൻ ടീം അർഹിക്കുന്നതായും മിച്ചൽ മാർഷ് വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us