ടി20 ലോകകപ്പിൽ ചരിത്രം; രണ്ടാം മത്സരത്തിലും പാറ്റ് കമ്മിൻസിന് ഹാട്രിക്

കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെയും കമ്മിൻസ് ഹാട്രിക് നേടിയിരുന്നു

dot image

കിംഗ്സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിന് ഹാട്രിക്. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ കമ്മിൻസ് ഹാട്രിക് നേടിയിരുന്നു. ഇത്തവണ അഫ്ഗാനിസ്ഥാനെതിരായാണ് താരം ഹാട്രിക് സ്വന്തമാക്കിയത്. ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് നേടുന്നത്.

മത്സരത്തിന്റെ 18-ാം ഓവറിലെ അവസാന പന്തിൽ റാഷിദ് ഖാനെ വീഴ്ത്തിയാണ് കമ്മിൻസ് ഹാട്രിക് വേട്ടയ്ക്ക് തുടക്കമിടുന്നത്. 19-ാം ഓവർ ജോഷ് ഹേസൽവുഡ് എറിഞ്ഞു. 20-ാം ഓവർ എറിയാനായി കമ്മിൻസ് വീണ്ടുമെത്തി. ആദ്യ പന്തിൽ കരിം ജാനത്തിനെയും രണ്ടാം പന്തിൽ ഗുൽബദീൻ നയീബിനെയും പുറത്താക്കി താരം ഹാട്രിക് പൂർത്തിയാക്കി.

കളിയിലെ താരമായി ഡിബ്രുയ്നെ; യൂറോയിൽ ബെൽജിയത്തിന്റെ തിരിച്ചുവരവ്

തുടർച്ചയായി നാലാം പന്തിൽ വിക്കറ്റ് വീഴ്ത്താൻ കമ്മിൻസിന് അവസരമുണ്ടായിരുന്നു. നാൻങ്ങേലിയ ഖരോട്ടെയുടെ ക്യാച്ച് പക്ഷേ ഡേവിഡ് വാർണർ വിട്ടുകളഞ്ഞു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി. ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 118 റൺസെന്ന നിലയിലായിരുന്നു അഫ്ഗാൻ. പിന്നീടാണ് റാഷിദ് ഖാന്റെ സംഘം തകർന്നടിഞ്ഞത്.

dot image
To advertise here,contact us
dot image