ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിന് പിന്നാലെ ഇന്ത്യ അഞ്ച് ട്വന്റി 20 മത്സരങ്ങൾക്കായി സിംബാബ്വെയിലേക്ക് പുറപ്പെടും. എന്നാൽ ലോകകപ്പ് കളിക്കുന്ന ടീമിലെ അഞ്ച് മുതിർന്ന താരങ്ങൾ ഈ പരമ്പരയിൽ പങ്കെടുത്തേക്കില്ല. ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ എന്നിവർക്ക് വിശ്രമം അനുവദിച്ചേക്കും. ഹാർദ്ദിക്ക് പാണ്ഡ്യ, സൂര്യകുമാർ യാദവ് എന്നിവരും സിംബാബ്വെ പര്യടനത്തിന് താൽപ്പര്യമില്ലെന്ന് അറിയിച്ചു കഴിഞ്ഞു.
ഇതോടെ ബിസിസിഐ ശുഭ്മൻ ഗില്ലിനെയാണ് നായക സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയ അഭിഷേക് ശർമ്മ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, തുഷാർ ദേശ്പാണ്ഡെ, ഹർഷിത് റാണ തുടങ്ങിയ താരങ്ങളെയും ബിസിസിഐ പരിഗണിക്കുന്നുണ്ട്. ട്വന്റി 20 ലോകകപ്പ് ടീമിന്റെ ഭാഗമായ സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിങ്കു സിംഗ്, ആവേശ് ഖാൻ എന്നിവരും ഇന്ത്യൻ ടീമിനൊപ്പമുണ്ടാകും.
നാല് താരങ്ങള് ചാമ്പ്യന്സ് ട്രോഫി വരെ; സൂചന നല്കി ഗംഭീര്ഗൗതം ഗംഭീർ സിംബാബ്വെ പരമ്പരയിലും ഇന്ത്യൻ മുഖ്യപരിശീലക സ്ഥാനത്ത് ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്. നടപടികൾ പൂർത്തിയാകാത്തതാണ് കാരണം. ഈ സാഹചര്യത്തിൽ വി വി എസ് ലക്ഷ്മൺ ഇന്ത്യൻ ടീമിനൊപ്പം യാത്ര ചെയ്യാനാണ് സാധ്യത. മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം സോണി നെറ്റ്വർക്ക് സ്വന്തമാക്കി കഴിഞ്ഞു.