ഡൽഹി: രോഹിത് ശർമ്മയ്ക്ക് ശേഷമുള്ള ഇന്ത്യൻ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായകനെ തിരഞ്ഞെടുത്ത് മുൻ താരം വിരേന്ദർ സെവാഗ്. യുവതാരം ശുഭ്മൻ ഗിൽ ഇന്ത്യൻ ടീമിന്റെ നായകനാകണമെന്നാണ് സെവാഗ് പറയുന്നത്. സിംബാബ്വെയ്ക്കെതിരെയുള്ള അഞ്ച് ട്വന്റി 20 മത്സരങ്ങളുടെ പരമ്പരയിൽ ഗില്ലിനെ നായകനായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ മുൻ താരത്തിന്റെ പ്രതികരണം.
ഇന്ത്യയ്ക്ക് വേണ്ടി എല്ലാ ഫോർമാറ്റുകളിലും കളിക്കുന്ന ഒരു താരമാണ് ഗിൽ. കഴിഞ്ഞകൊല്ലം നന്നായി കളിക്കാൻ അയാൾക്ക് കഴിഞ്ഞു. നിർഭാഗ്യവശാൽ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ യുവതാരത്തിന് ഇടം നേടാൻ കഴിഞ്ഞില്ല. എങ്കിലും സിംബാബ്വെ പരമ്പരയിൽ ഗില്ലിനെ നായകനാക്കിയത് ഏറ്റവും മികച്ച തീരുമാനമാണെന്ന് സെവാഗ് പ്രതികരിച്ചു.
ഓസ്ട്രേലിയയുടെ പ്ലാന് ബി എനിക്ക് മനസിലായി; രോഹിത് ശര്മ്മഇന്ത്യയുടെ സിംബാബ്വെ പര്യടനം ജൂലൈ ആറിനാണ് ആരംഭിക്കുന്നത്. ശുഭ്മൻ ഗിൽ നായകനായ ടീമിൽ റുതുരാജ് ഗെയ്ക്ക്വാദ്, സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ തുടങ്ങിയ താരങ്ങളുമുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം പുറത്തെടുത്ത അഭിഷേക് ശർമ്മ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി തുടങ്ങിയവരും ടീമിൽ ഇടംപിടിച്ചു.