![search icon](https://www.reporterlive.com/assets/images/icons/search.png)
ബാർബഡോസ്: ഐഡൻ മാർക്രം എന്ന ക്യാപ്റ്റന് കീഴിൽ ആദ്യ ലോകകിരീടമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇറങ്ങുകയാണ് ദക്ഷിണാഫ്രിക്ക. ഏറെ നാളുകൾ നീണ്ട കിരീടവരൾച്ച അവസാനിപ്പിക്കാൻ പ്രോട്ടിയാസിന് മുന്നിൽ ഒരു വിജയദൂരം മാത്രമാണുള്ളത്. ടി 20 ലോകകപ്പിൽ അപരാജിതരായി കലാശപ്പോരിനെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരാളികളായി എത്തുന്നതും ടൂർണമെന്റിൽ ഇതുവരെ പരാജയം രുചിക്കാത്ത ഇന്ത്യയാണ്.
അതേസമയം കരുത്തരായ ഇന്ത്യയ്ക്കെതിരെ ഫൈനലിന് ഇറങ്ങുമ്പോൾ തകർപ്പൻ റെക്കോഡാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തെ കാത്തിരിക്കുന്നത്. ഐസിസി മത്സരങ്ങളിൽ മാർക്രം നയിച്ചപ്പോഴൊന്നും ദക്ഷിണാഫ്രിക്ക തോറ്റിട്ടില്ല. ഇന്ന് കൂടി ജയിച്ചാൽ രണ്ട് ഐസിസി ടൂർണമെന്റുകളിൽ തോൽക്കാതെ കിരീടം നേടുന്ന നായകനാകാൻ മാർക്രത്തിന് കഴിയും.
ചരിത്രം ആവര്ത്തിക്കാന് സഞ്ജു ഇറങ്ങുമോ?; ഇന്ത്യയുടെ 'ഫൈനല് ട്വിസ്റ്റിനുള്ള' സാധ്യത ഇങ്ങനെ2014ല് ദക്ഷിണാഫ്രിക്കയുടെ അണ്ടര് 19 നായകനായാണ് എയ്ഡൻ മാര്ക്രം തന്റെ വരവറിയിച്ചത്. അന്ന് കളിച്ച ആറ് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കയുടെ കൗമാരപ്പട ജയം നേടി കിരീടത്തില് മുത്തമിടുകയായിരുന്നു. ഫൈനലിൽ ടോപ് സ്കോററായതും ടൂർണമെന്റിലെ താരമായതും മാർക്രം തന്നെ.
പിന്നീട് കഴിഞ്ഞ ഏകദിന ലോകകപ്പിലും മാര്ക്രം ദക്ഷിണാഫ്രിക്കയുടെ നായകവേഷമണിഞ്ഞു. സ്ഥിരം നായകൻ ടെംബ ബാവുമ പരിക്കേറ്റ് പുറത്തായ 2 മത്സരങ്ങളില് ആയിരുന്നു മാര്ക്രം ടീമിനെ നയിച്ചത്. ഈ രണ്ട് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കി.
ടി20 ലോകകപ്പിലും മാര്ക്രത്തിന് കീഴില് ഇതേ മികവ് തുടരുകയാണ് പ്രോട്ടിയാസ്. മാര്ക്രത്തിന് കീഴില് തോല്വി അറിയാതെ എട്ട് മത്സരങ്ങള് ദക്ഷിണാഫ്രിക്ക ഇതുവരെ പൂര്ത്തിയാക്കി. ഇനി മുന്നിലുള്ളത് ഫൈനലിൽ ഹിറ്റ്മാനും സംഘവും എന്ന വെല്ലുവിളി മാത്രം.
ബാർബഡോസിലെ കെൻസിങ് ടൺ ഓവൽ സ്റ്റേഡിയത്തിൽ രാത്രി എട്ട് മണിക്കാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക കലാശപ്പോരാട്ടം. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാത്ത ഇരുടീമുകളും നേർക്കുനേർ ഏറ്റുമുട്ടാനിറങ്ങുമ്പോൾ കലാശപ്പോരിൽ തീപാറുമെന്നുറപ്പാണ്. ലോകകപ്പ് വിജയിക്കാൻ കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം രംഗത്തെത്തുകയും ചെയ്തിരുന്നു.