ബാർബഡോസ്: ഒരു വർഷത്തിനിടെ മൂന്നാം ഐസിസി ഫൈനലിന് തയ്യാറെടുക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇതിനിടെ നായകൻ രോഹിത് ശർമ്മയ്ക്ക് ആശംസകളുമായി മുൻ നായകൻ സൗരവ് ഗാംഗുലി എത്തി. തോൽവി അറിയാതെയാണ് രണ്ട് ലോകകപ്പ് ഫൈനലുകളിലേക്ക് രോഹിത് ഇന്ത്യയെ നയിച്ചത്. താൻ ബിസിസിഐ പ്രസിഡന്റായിരിക്കുമ്പോൾ ഒരുപാട് ബുദ്ധിമുട്ടിയാണ് രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കിയത്. അയാൾക്ക് കീഴിൽ ഇന്ത്യൻ ടീം മികച്ച നേട്ടങ്ങൾ ഉണ്ടാക്കുന്നതിൽ സന്തോഷമുണ്ടെന്നും സൗരവ് ഗാംഗുലി പ്രതികരിച്ചു.
അഞ്ച് തവണ രോഹിത് ഐപിഎൽ കിരീടം നേടിയിട്ടുണ്ട്. അത് വലിയൊരു നേട്ടമാണ്. ഐപിഎൽ വിജയങ്ങൾ നേടാൻ വലിയ ബുദ്ധിമുട്ടാണ്. എന്നാൽ അതിനേക്കാൾ ബുദ്ധിമുട്ടാണ് അന്താരാഷ്ട്ര കിരീടങ്ങൾ നേടാൻ. 16-17 മത്സരങ്ങൾ വിജയിച്ചെങ്കിലെ ഐപിഎൽ നേടാൻ കഴിയൂ. എന്നാൽ എട്ട്, ഒമ്പത് വിജയങ്ങൾ നേടിയാൽ അന്താരാഷ്ട്ര കിരീടം നേടാൻ കഴിയും. അതാണ് വലിയ നേട്ടം. അത് നേടാൻ ഇത്തവണ രോഹിത് ശർമ്മയ്ക്ക് കഴിയുമെന്നും ഗാംഗുലി പ്രതീക്ഷ പ്രകടിപ്പിച്ചു.
തിരിച്ചുവരവ് ആഘോഷിച്ച് മഞ്ഞപ്പട; കോപ്പ നിറഞ്ഞ് ഗോൾമേളംആറ്, ഏഴ് മാസങ്ങളിൽ രോഹിത് ശർമ്മ രണ്ട് ലോകകപ്പുകൾ തോൽക്കുന്നത് തനിക്ക് ചിന്തിക്കാൻ പോലും കഴിയില്ല. ഇനി അങ്ങനെ സംഭവിച്ചാൽ ഒരുപക്ഷേ രോഹിത് ബാർബഡോസ് സമുദ്രത്തിലേക്ക് ചാടിയേക്കും. ഇന്ത്യൻ ടീമിനെ മുന്നിൽ നിന്ന് നയിച്ചത് രോഹിത് ശർമ്മയാണ്. നേതൃ മികവിനും അപ്പുറം അയാൾ നന്നായി ബാറ്റ് ചെയ്തു. ബാർബഡോസിലെ രാത്രിയിൽ ഇന്ത്യൻ വിജയം ഉണ്ടാകുമെന്നും ഗാംഗുലി വ്യക്തമാക്കി.