ബാർബഡോസ്: ട്വന്റി 20 ലോകകപ്പിലെ വിരാട് കോഹ്ലിയുടെ മോശം ഫോമിൽ പ്രതികരണവുമായി ഇന്ത്യൻ മുൻ താരം സൗരവ് ഗാംഗുലി. വിരാട് കോഹ്ലിയെക്കുറിച്ച് താൻ സംസാരിക്കുക പോലുമില്ലെന്നാണ് ഗാംഗുലിയുടെ വാക്കുകൾ. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് കോഹ്ലി. ഏഴ് മാസം മുമ്പ് നടന്ന ലോകകപ്പിൽ 700ലധികം റൺസ് നേടിയ താരം. വിരാട് ഇന്ത്യൻ ടീമിന്റെ ഓപ്പണർ സ്ഥാനത്ത് തുടരണം. എന്നാൽ ചിലപ്പോൾ അയാൾ പരാജയപ്പെട്ടേക്കും. കാരണം അയാൾ ഒരു മനുഷ്യനാണ്. അത് അംഗീകരിക്കാൻ ആരാധകർ തയ്യാറാകണമെന്നും ഗാംഗുലി പറഞ്ഞു.
ട്വന്റി 20 ലോകകപ്പിൽ ഇതുവരെ മികച്ച പ്രകടനത്തിന് വിരാട് കോഹ്ലിക്ക് കഴിഞ്ഞിട്ടില്ല. ആറ് മത്സരങ്ങളിൽ നിന്ന് താരത്തിന് 75 റൺസ് മാത്രമാണ് നേടാനായത്. ബംഗ്ലാദേശിനെതിരായ 37 റൺസാണ് ഉയർന്ന സ്കോർ. മുമ്പ് മൂന്നാം നമ്പറിൽ കളിച്ചിരുന്ന താരമാണ് വിരാട്. ഇപ്പോൾ ഓപ്പണിംഗിലേക്ക് മാറിയതാണ് താരത്തിന്റെ ഫോമിനെ ബാധിക്കാൻ കാരണമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ ലോകകപ്പിൽ ഒരു മത്സരം മാത്രമുള്ളപ്പോൾ ബാറ്റിംഗ് ഓഡറിൽ പരീക്ഷണത്തിന് ഇന്ത്യ തയ്യാറായേക്കില്ല.
എനിക്കോ, രോഹിത് ശർമ്മയ്ക്കോ വേണ്ടിയല്ല...; തുറന്നുപറഞ്ഞ് രാഹുൽ ദ്രാവിഡ്ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരിൽ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. രാത്രി എട്ട് മണിക്ക് ബാർബഡോസിലാണ് മത്സരം. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ഇരുടീമുകളും ഫൈനലിൽ എത്തുന്നത്. 11 വർഷത്തെ കിരീട ദാര്യദ്രത്തിന് അവസാനം കുറിക്കുകയാണ് ഇന്ത്യൻ ടീമിന്റെ ലക്ഷ്യം. എന്നാൽ ആദ്യമായി ഒരു ലോകകപ്പ് നേടുവാനാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്.