കോഹ്ലിക്ക് ആശംസകളുമായി വിനീഷ്യസ്; പോസ്റ്റിന് ലൈക്കടിച്ച് ബെല്ലിങ്ഹാമും ഡെക്ലാന് റൈസും

ലോകകപ്പ് വിജയത്തിന് ശേഷം കോഹ്ലി സോഷ്യല് മീഡിയയില് ഇട്ട പോസ്റ്റിലാണ് താരങ്ങളുടെ പ്രതികരണം.

dot image

ബാര്ബഡോസ്: 2024 ട്വന്റി 20 ലോകകപ്പ് ജേതാവായ ഇന്ത്യന് താരം വിരാട് കോഹ്ലിക്ക് ആശംസകളുമായി പ്രശസ്ത ഫുട്ബോള് താരങ്ങള്. വിനീഷ്യസ് ജൂനിയര്, ജൂഡ് ബെല്ലിങ്ഹാം, ഡെക്ലാന് റൈസ് എന്നിവരാണ് ഇന്ത്യയുടെ മുന് നായകന് അഭിനന്ദനങ്ങളറിയിച്ചത്. ലോകകപ്പ് വിജയത്തിന് ശേഷം കോഹ്ലി സോഷ്യല് മീഡിയയില് ഇട്ട പോസ്റ്റിലാണ് താരങ്ങളുടെ പ്രതികരണം.

'ഇതിനേക്കാള് മികച്ചൊരു ദിനം എനിക്ക് സ്വപ്നം കാണാന് പോലും കഴിയില്ല. ദൈവത്തിന് നന്ദി പറയുന്നു. അവസാനം ഞങ്ങള് അത് നേടിയിരിക്കുന്നു', എന്ന ക്യാപ്ഷനോടെയാണ് ടീം ഇന്ത്യ ലോകകപ്പ് ഉയര്ത്തുന്ന ചിത്രം കോഹ്ലി പങ്കുവെച്ചത്. പോസ്റ്റിന് താഴെ കമന്റിട്ടാണ് റയല് മാഡ്രിഡിന്റെ ബ്രസീലിയന് വിങ്ങര് വിനീഷ്യസ് ജൂനിയര് രംഗത്തെത്തിയത്. അതേസമയം റയല് മാഡ്രിഡിന്റെ ഇംഗ്ലീഷ് വിങ്ങര് മിഡ്ഫീല്ഡര് ജൂഡ് ബെല്ലിങ്ഹാം, ആഴ്സണലിന്റെ ഇംഗ്ലണ്ട് മിഡ്ഫീല്ഡര് ഡെക്ലാന് റൈസ് എന്നിവര് പോസ്റ്റിന് ലൈക്കടിക്കുകയും ചെയ്തു.

ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരില് ദക്ഷിണാഫ്രിക്കയെ ഏഴ് റണ്സിന് തകര്ത്താണ് ഹിറ്റ്മാനും സംഘവും കപ്പുയര്ത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങി 59 പന്തില് 76 റണ്സ് അടിച്ചുകൂട്ടിയ കോഹ്ലി നിര്ണായക ഇന്നിങ്സാണ് കാഴ്ച വെച്ചത്. ടൂര്ണമെന്റില് താരം നേടുന്ന ആദ്യ അര്ദ്ധ സെഞ്ച്വറിയാണിത്. എന്നാല് വിജയത്തിന് പിന്നാലെ പിന്നാലെ വിരാട് കോഹ്ലി വിരമിക്കല് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us