ഡൽഹി: സിംബാബ്വെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ പ്രഖ്യാപനത്തിന് പിന്നാലെ ചില താരങ്ങളുടെ കരിയർ സംശയത്തിലായിരിക്കുകയാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന് തൊട്ടുമുമ്പായി ശ്രേയസ് അയ്യരിന്റെയും ഇഷാൻ കിഷന്റെയും കരാർ ബിസിസിഐ റദ്ദാക്കിയിരുന്നു. ദേശീയ ടീമിൽ നിന്ന് വിശ്രമമെടുത്ത് ഐപിഎല്ലിനായി തയ്യാറെടുപ്പുകൾ നടത്തിയതിനാണ് ഇരുവരുടെയും കരാർ ബിസിസിഐ റദ്ദാക്കിയത്.
ഐപിഎൽ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റൻ ആയിരുന്നിട്ടും ശ്രേയസ് അയ്യരിനെ ദേശീയ ടീമിലേക്ക് തിരികെ വിളിക്കാൻ ബിസിസിഐ തയ്യാറായില്ല. ലോകകപ്പ് ടീമിൽ ഉൾപ്പെട്ട സഞ്ജു സാംസണ് സിംബാബ്വെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ വിശ്രമം നൽകിയിരിക്കുകയാണ്. മലയാളി താരത്തിന് പകരക്കാരനെ പ്രഖ്യാപിച്ചപ്പോൾ ജിതേഷ് ശർമ്മയെയാണ് ബിസിസിഐ തിരഞ്ഞെടുത്തത്. ഇന്ത്യയ്ക്കായി വിരലിലെണ്ണാവുന്ന മത്സരങ്ങളുടെ മാത്രം പരിചയമുള്ള ജിതേഷും ധ്രുവ് ജുറേലും ബിസിസിഐയുടെ ആദ്യ ചോയ്സ് വിക്കറ്റ് കീപ്പർമാരായി കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
'രോഹിത് എന്നെ കോപ്പി ചെയ്തു'; പ്രതികരണവുമായി ഇതിഹാസംപരിചയ സമ്പന്നനായ താരം കെ എൽ രാഹുൽ, ഐപിഎല്ലിൽ മിന്നും പ്രകടനം നടത്തിയ വരുൺ ചക്രവർത്തി, മായങ്ക് യാദവ്, യഷ് ദയാൽ തുടങ്ങിയവരെ ഒഴിവാക്കിയതിലും ചോദ്യം ഉയരുന്നുണ്ട്. ജമ്മു കശ്മീർ പേസർ ഉമ്രാൻ മാലിക്കിനെയും ടീമിൽ ഉൾപ്പെടുത്താത്തതിലും വിമർശനം ശക്തമാണ്. ജൂലൈ ആറ് മുതലാണ് ഇന്ത്യയുടെ സിംബാബ്വെ പരമ്പര ആരംഭിക്കുന്നത്.