ഡൽഹി: ട്വന്റി 20 ലോകകപ്പിന് ശേഷം ക്രിക്കറ്റ് ലോകത്ത് നടക്കാനിരിക്കുന്ന അടുത്ത പ്രധാന ടൂർണമെന്റ് ചാമ്പ്യൻസ് ട്രോഫിയാണ്. ടൂർണമെന്റിനായുള്ള ഗ്രൂപ്പ് ക്രമവും തിയതിയും ഇപ്പോൾ കായിക മാധ്യമങ്ങൾ പുറത്തുവിട്ടു കഴിഞ്ഞു. പാകിസ്താനാണ് ചാമ്പ്യൻസ് ട്രോഫിയുടെ വേദി. ടൂർണമെന്റിൽ ഇന്ത്യയും പാകിസ്താനും ചാമ്പ്യൻസ് ട്രോഫിയിൽ ഒരു ഗ്രൂപ്പിലാണെന്ന് സ്പോർട്സ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത വർഷം ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ടൂർണമെന്റ് നടക്കുക. സുരക്ഷാ പ്രശ്നങ്ങളുള്ളതിനാൽ ഇന്ത്യയുടെ മത്സരങ്ങൾക്കെല്ലാം ലഹോർ വേദിയാകും. മാർച്ച് ഒന്നിനാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം നിശ്ചയിച്ചിരിക്കുന്നത്. ടൂർണമെന്റിന്റെ തിയതികൾ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് സമർപ്പിച്ചു. എന്നാൽ പാകിസ്താനിൽ കളിക്കാൻ ഇന്ത്യൻ ടീം തയ്യാറാകുമോയെന്നാണ് വ്യക്തമാകേണ്ടത്.
പരസ്പരം ആലിംഗനം ചെയ്ത് ഹിറ്റ്മാനും രാജാവും; വൈറലായി ദ്രാവിഡിന്റെ പ്രതികരണംChampions Trophy Groups (PTI):
— Mufaddal Vohra (@mufaddal_vohra) July 3, 2024
Group A:
India.
Pakistan.
Bangladesh.
New Zealand.
Group B:
Australia.
South Africa.
England.
Afghanistan.
ഏകദിന ലോകകപ്പിൽ ആദ്യ ഏഴ് സ്ഥാനങ്ങളിൽ എത്തിയ ടീമുകളും വേദിയാകുന്ന രാജ്യവുമാണ് ചാമ്പ്യൻസ് ട്രോഫിയിൽ പങ്കെടുക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ പാകിസ്താൻ സ്വന്തം നാട്ടിൽ കപ്പ് നിലനിർത്താനുള്ള ശ്രമമാണ് പാക് ടീം നടത്തുക. ഗ്രൂപ്പ് എ: ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ന്യൂസിലാൻഡ്. ഗ്രൂപ്പ് ബി: ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ.